13 Tuesday
January 2026
2026 January 13
1447 Rajab 24

മണ്ണില്‍ പൊന്നു വിളയിച്ചവര്‍ക്ക് മരണക്കെണി ഒരുക്കരുത്- ഐ എസ് എം

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സര്‍വ പിന്തുണയും നല്‍കണമെന്ന് ഐ എസ് എം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൃഷിയുടെയും കര്‍ഷകരുടെയും നിലനില്‍പിനെ അപകടത്തിലാക്കുന്ന നയങ്ങള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണം. സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ധിക്കാരമാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു. ഡോ. സലീം ചെര്‍പ്പുളശ്ശേരി, ഉബൈദ് മാസ്റ്റര്‍, എം വീരാപ്പു അന്‍സാരി, ജസീര്‍ അന്‍സാരി, അബ്ദുല്‍ജലീല്‍ ആമയൂര്‍ പ്രസംഗിച്ചു.

Back to Top