5 Thursday
March 2026
2026 March 5
1447 Ramadân 16

മലബാര്‍സമര ശതാബ്ദി ഐ എസ് എം സ്മാരക വൃക്ഷം സമര്‍പ്പിച്ചു

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ സ്മാരക വൃക്ഷ തൈ സമര്‍പ്പണ കാമ്പയിന്‍ ഉദ്ഘാടനം തിരൂര്‍ ഡി വൈ എസ് പി സുരേഷ് കുമാര്‍ നിര്‍വ്വഹിക്കുന്നു.

തിരൂര്‍: 1921-ലെ മലബാര്‍ സമര ശതാബ്ദിയുടെ ഭാഗമായി ഐ എസ് എം പരിസ്ഥിതി വിഭാഗമായ ബ്രദര്‍നാറ്റ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന 1921 ഫലവൃക്ഷത്തൈകളുടെ സമര്‍പ്പണത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ ബ്രദര്‍നാറ്റ് ചാപ്റ്റര്‍ തിരൂര്‍ ഡി വൈ എസ് പി ഓഫീസ് വളപ്പില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു. തിരൂര്‍ ഡി വൈ എസ് പി സുരേഷ് ബാബു മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി കുന്നംപും അധ്യക്ഷത വഹിച്ചു. സി ഐ. ഹരിപ്രസാദ്, എസ് ഐ ശറഫുദ്ദീന്‍, ഐ എസ് എം ജില്ലാ സെക്രട്ടറി ശരീഫ് കോട്ടക്കല്‍, ബ്രദര്‍നാറ്റ് കണ്‍വീനര്‍ അബ്ദുല്‍ഖയ്യും കുറ്റിപ്പുറം, യൂനുസ് മയ്യേരി, മജീദ് കണ്ണാടന്‍, മുനീര്‍ ചെമ്പ്ര അബ്ദുറഹിമാന്‍ കോട്ട്, കെ അജയന്‍, എം അബ്ദുല്‍കലാം, അഖില്‍ ലിജു റോബര്‍ട്ട്, പി അനൂപ്, പ്രകാശന്‍, ടി ശരീഫ്, എ കമറുദ്ദീന്‍ പങ്കെടുത്തു.

ആലപ്പുഴ ജില്ല ഐ എസ് എമ്മിന്റെ സ്മാരകവൃക്ഷ സമര്‍പ്പണ കാമ്പയിന്‍ കാവുങ്കല്‍ ഗവ. എല്‍ പി സ്‌കൂള്‍ പരിസരത്ത് തൈകള്‍ നട്ട് സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹിയും പി ടി എ പ്രസിഡന്റ് അജ്ത് പ്രസാദും ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ജില്ല ബ്രദര്‍നാറ്റിന്റെ നേതൃത്വത്തില്‍ കാവുങ്കല്‍ ഗവ. എല്‍ പി സ്‌കൂള്‍ പരിസരത്ത് ഫലവൃക്ഷ തൈകള്‍ നട്ടു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൈകള്‍ നട്ടു പരിപാലിക്കാന്‍ പദ്ധതിയൊരുക്കി. ജില്ലാ കണ്‍വീനര്‍ റിയാസ് പുലരിയില്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, യൂണിവേഴ്‌സല്‍ സര്‍വീസ് എന്‍വയൊണ്മെന്റല്‍ അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് എച്ച് അഷറഫ്, ഐ എസ് എം ജില്ലാ സെക്രട്ടറി ഷഹീര്‍ ഫാറൂഖി, എം എസ് എം ജില്ലാ സെക്രട്ടറി അമീര്‍ ഹാദി, കെ എന്‍ എം മണ്ഡലം സെക്രട്ടറി കലാമുദ്ദീന്‍, പി ടി എ പ്രസിഡന്റ് അജിത് പ്രസാദ്, ഗോവിന്ദ് പങ്കെടുത്തു.
ഹ ആലപ്പുഴ: മണ്ഡലം ബ്രദര്‍നാറ്റ് കമ്മിറ്റി ആലപ്പുഴ മോഡല്‍ എച്ച് എസ് എല്‍ പി സ്‌കൂളില്‍ തൈകള്‍ നട്ടു. പ്രധാനാധ്യാപിക ജോളി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെ്രട്ടറി ഷമീര്‍ ഫലാഹി, കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, കമാലുദ്ദീന്‍, അമീര്‍ ഹാദി, സുധീര്‍, യാസീന്‍, പി ടി എ പ്രസിഡന്റ് എസ് എം ഷമീര്‍ പങ്കെടുത്തു.

Back to Top