14 Tuesday
July 2026
2026 July 14
1448 Mouharrem 28

വിജയികളെ ആദരിച്ചു

ആലപ്പുഴ മണ്ഡലം എം ജി എമ്മിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വഹീദ നൗഷാദ് വിതരണം ചെയ്യുന്നു.

ആലപ്പുഴ: ജില്ലയിലെ എം ജി എം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിജയികളെ ആദരിച്ചു. അരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ക്യാഷ് അവാര്‍ഡും പുരസ്‌കാരവും എം ജി എം ജില്ലാ പ്രസിഡന്റ് ഖന്‍സാ ബഷീര്‍ സമ്മാനിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ എ സുബൈര്‍, പി കെ എം ബഷീര്‍, അബ്ബാസ് മൗലവി വയലാര്‍, എം ജി എം സെക്രട്ടറി റഷീദ, സുഹറ വയലാര്‍, നസീര്‍ കായിക്കര പ്രസംഗിച്ചു. ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി പ്രഭാഷണം നടത്തി. എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍, പ്രസിഡന്റ് വഹീദ നൗഷാദ്, സെക്രട്ടറി സജിത സജീദ്, ട്രഷറര്‍ ഷഫീല മുബാറക് പ്രസംഗിച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ വലിയകുളം മസ്ജിദുറഹ്മ ശാഖയിലെ ഹാഫിദ് അദ്‌നാന്‍ മുബാറകിന് കാഷ് അവാര്‍ഡും പുരസ്‌കാരവും നല്‍കി. എം ജി എം ജില്ലാ സെ്രകട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ ഉപഹാരം നല്‍കി.

Back to Top