റെക്കോര്‍ഡ് നേട്ടം കൈവരിച്ച യുവാവിനെ ആദരിച്ചു
ഓണ്‍ലൈനില്‍ 257 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സഹ്ല്‍ മുഹമ്മദ് ശഫീഖിന് എം എസ് എം എടക്കര മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ഗ്രാമപഞ്ചായത്തംഗം ഹഫ്‌സത്ത് പുളിക്കല്‍ സമ്മാനിക്കുന്നു
എടക്കര: എഴുപത് ദിവസങ്ങള്‍ കൊണ്ട് 257 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് നേട്ടം കൈവരിച്ച വഴിക്കടവ് കമ്പളക്കല്ല് പൂവന്‍കാവില്‍ സഹ്ല്‍ മുഹമ്മദ് ശഫീഖിനെ എം എസ് എം (മര്‍ക്കസുദ്ദഅ്‌വ) എടക്കര മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള 257 ഹൃസ്വകാല കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സഹ്‌ലിന്റെ നേട്ടം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം (യു ആര്‍ എഫ്) അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. എം എസ് എമ്മിന്റെ ഉപഹാരം ഗ്രാമപഞ്ചായത്തംഗം ഹഫ്‌സത്ത് പുളിക്കല്‍ കൈമാറി. സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷനല്‍ കമ്മിറ്റിയംഗം എം എം ബഷീര്‍ മാമാങ്കര, ഐ എസ് എം ജില്ല സെക്രട്ടറി പി വി. നജ്മുദ്ദീന്‍, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുല്‍ഹമീദ്, പി കെ അന്‍വര്‍, കെ ജാബിര്‍, എം എം നജീബ്, കെ ഷരീഫ്, പി ഹിഷാം, നസല്‍ മാളിയേക്കല്‍, വി അദ്‌നാന്‍, പി കെ ഫാസില്‍, പി കെ സഅദ് അബ്ദുല്ല പ്രസംഗിച്ചു.
