24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയിഡ് സെന്റര്‍ ഉദ്ഘാടനം

ആലപ്പുഴ സലഫി മഹല്ല് കമ്മിറ്റിയുടെ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ഓഫീസ് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സലഫി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ ഓഫീസ് ഉദ്ഘാടനം എ എം ആരിഫ് എം പി നിര്‍വ്വഹിച്ചു. മുപ്പത് വര്‍ഷമായി ആലപ്പുഴ കേന്ദ്രീകരിച്ചു നടക്കുന്ന ആതുരസേവന പ്രവര്‍ത്തനങ്ങള്‍, ഐ എസ് എമ്മിന്റെ നേതൃത്വത്തിലുള്ള രക്തദാന ഫോറം, ഇസ്‌ലാഹി സകാത്ത് സെല്ലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏകോപിപ്പിക്കന്ന പദ്ധതിയാണ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍. നിര്‍ധന രോഗികള്‍ക്ക് സൗജന്യ മരുന്നുകളും ഭക്ഷണവും പദ്ധതി മുഖേന ലഭ്യമാക്കും. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ മുഖ്യാഥിതി ആയിരുന്നു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, സാഹിബ് ജാന്‍, സെക്രട്ടറി പി നസീര്‍, ഹെല്‍ത്ത് കെയര്‍ കണ്‍വീനര്‍ എ എം നസീര്‍, കെ എം നഹാസ്, എസ് കലാമുദ്ദീന്‍, അഡ്വ. എസ് ഗുല്‍സാര്‍ പ്രസംഗിച്ചു

Back to Top