ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നിര്‍ധനര്‍ക്കും സൗജന്യമായി മരുന്ന് വിതരണം നടത്തുന്ന ‘ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍’ പദ്ധതിക്ക് തുടക്കമായി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) യും ആലപ്പുഴ സലഫി മഹല്ല് കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ സി എം മൗലവി ആലുവ നിര്‍വ്വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ചെയര്‍മാന്‍ എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, എം ജി എം സംസ്ഥാന സെക്രട്ടറി ഖദീജ നര്‍ഗീസ്, ഐ എസ് എം ജില്ല സെക്രട്ടറി ഷഹീര്‍ ഫാറൂഖി, എം എസ് എം ജില്ല സെക്രട്ടറി അമീര്‍ ഹാദി, എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബാനസീര്‍ കോയ തങ്ങള്‍ പ്രസംഗിച്ചു.
