ശ്രീമൂലനഗരം പഞ്ചായത്തിലെ ആദ്യ എഫ് എല്‍ ടി സി സെന്റര്‍ തൗഹീദ് നഗറില്‍ ആരംഭിച്ചു
തൗഹീദ് നഗറില്‍ ആരംഭിച്ച ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ ആദ്യ എഫ് എല്‍ ടി സി സെന്റര്‍ ഐ എസ് എം പ്രസിഡന്റ്
എ എ സുധീറില്‍ നിന്നു കലക്‌ഷന്‍ സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സ വര്‍ഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.
ശ്രീമൂലനഗരം: പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കലക്‌ഷന്‍ സെന്ററുകള്‍ (എഫ് എല്‍ ടി സി) ഒരുക്കുന്നതിന്റെ ഭാഗമായി ശ്രീമൂലനഗരം പഞ്ചായത്തിലെ ആദ്യ സെന്റര്‍ ശ്രീഭൂതപുരത്തെ ഐ എസ് എം തൗഹീദ്‌നഗര്‍ യൂണിറ്റില്‍ ആരംഭിച്ചു. ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലാണ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഐ എസ് എം പ്രസിഡന്റ് എ എ സുധീറില്‍ നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സ വര്‍ഗീസ് കളക്ഷന്റെ ആദ്യ വിഹിതം സ്വീകരിച്ച് ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജിദ ബീരാസ്, വാര്‍ഡ് മെമ്പര്‍ ഷണ്‍മുഖന്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, എം എം അബ്ബാസ് സ്വലാഹി, ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു
