24 Friday
March 2023
2023 March 24
1444 Ramadân 2

കര്‍ഷക സമരം: കേന്ദ്ര സര്‍ക്കാര്‍ പിടിവാശി തിരുത്തുക

കോഴിക്കോട്: അണ പൊട്ടി ഒഴുകുന്ന കര്‍ഷക രോഷത്തെ അവഗണിച്ച് പിടിവാശി തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി വേണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ ലീഡേഴ്ഡ് മീറ്റ് ആവശ്യപ്പെട്ടു. വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ലഭ്യമായിരുന്ന നാമമാത്ര ആനുകൂല്യം പോലും ഇല്ലാതാക്കി കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തകകളൂടെ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുത്ത കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചേ തീരൂ. രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ രോദനം കേള്‍ക്കാതെ രാജ്യത്തിന്റെ മേനിപറഞ്ഞ് നടക്കുന്ന മോദി ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. കര്‍ഷക സമരത്തിന് രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കാന്‍ എല്ലാവരും കൂട്ടായ്മയോടെ മുന്നേറണമെന്നും മീറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഷീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, പി അബ്ദുറഹിമാന്‍ സുല്ലമി, ലത്തീഫ് അത്താണിക്കല്‍, പി സി അബ്ദുറഹിമാന്‍, മഹബൂബ് ഇടിയങ്ങര, അക്ബര്‍ കാരപറമ്പ്, എന്‍ ടി അബ്ദുറഹിമാന്‍, മുഹമ്മദലി കൊളത്തറ, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്, സത്താര്‍ ഓമശ്ശേരി, നാസര്‍ എരഞ്ഞിക്കല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x