1 Tuesday
July 2025
2025 July 1
1447 Mouharrem 5

കര്‍ഷക സമരത്തെ പിന്തുണക്കുക: ഐ എസ് എം

ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാജ്യവ്യാപകമായി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകസമരത്തെ സമൂഹം ഒന്നടങ്കം പിന്തുണക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മനുഷ്യന്റ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ഇതിന്നായി രാജ്യവ്യാപകമായി ജനകീയ സമര മുന്നേറ്റം ഉണ്ടാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ സിറ്റി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാനം ചെയ്തു. ബ്രദര്‍നാറ്റ് സംസ്ഥാന കണ്‍വീനര്‍ യൂനുസ് നിരക്കുനി, റഫീഖ് നല്ലളം, നസീം മടവൂര്‍, ജാനിഷ് വേങ്ങേരി, വി പി അക്ബര്‍ സാദിഖ്, ശനൂബ് ഒളവണ്ണ, നവാസ് അന്‍വരി, നസീം മടവൂര്‍, ഫാദില്‍ തിരുവണ്ണൂര്‍, അശ്ക്കര്‍ കുണ്ടുങ്ങല്‍, മുജീബ് കൊടുവള്ളി, വഹാബ് മാത്തോട്ടം പ്രസംഗിച്ചു.

Back to Top