ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കിറ്റുകള്‍ നല്കി
എറണാകുളം ജില്ലയിലെ എഫ് എല്‍ ടി സി സെന്ററിലേക്ക് ഐ എസ് എമ്മിന്റെ പി പി ഇ കിറ്റുകള്‍ കൈമാറുന്നു.
എറണാകുളം: ജില്ലയിലെ എഫ് എല്‍ ടി സി കേന്ദ്രത്തിലേക്ക് ഐ എസ് എം ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ പി പി ഇ കിറ്റുകള്‍ കൈമറി. ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാജഹാന് ശ്രീമൂലനഗരം കൈമാറി. ജില്ലാ കലക്ടറുടെ പ്രതിനിധി അജയ്കുമാര്‍ ഏറ്റുവാങ്ങി. ഐ എസ് എം ജില്ലാ ട്രഷറര്‍ സജ്ജാദ് ഫാറൂഖി, ഹുസൈന് സ്വലാഹി, ടി വൈ നുനൂജ്, മുഹമ്മദ് കാക്കനാട് പങ്കെടുത്തു.
