ഡോക്ടറേറ്റ് ലഭിച്ചു
ഫാറൂഖ്‌കോളേജ്: ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക്കോളേജ് ഗവേഷണ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പി അയ്മന്‍ ശൗഖിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. സഊദി അറേബ്യയിലെ സാഹിത്യകാരനായ ഡോ. ആഇദുല്‍ ഖര്‍നിയുടെ സാഹിത്യ സംഭാവനകളെ പറ്റി, വിശിഷ്യാ, അദ്ദേഹത്തിന്റെ ‘ലാ തഹ്‌സന്‍’ (ദുഃഖിക്കരുത്) എന്ന വിശ്വപ്രശസ്ത ഗ്രന്ഥത്തെക്കുറിച്ചായിരുന്നു ഗവേഷണം.
മുട്ടില്‍ ഡബ്ലിയു എം ഒ കോളേജ് മുന്‍ പ്രിന്‍സിപ്പലും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ പോസ്റ്റ് അഫ്ദലുല്‍ ഉലമ ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറാണ് ഡോക്ടറേറ്റ് ലഭിച്ച അയ്മന്‍ ശൗഖി.
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രമുഖ എഴുത്തുകാരനുമായ പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരിയുടെ മകനാണ്. കോടമ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ അറബിക് അധ്യാപിക സനിയ്യ കോട്ടുമ്മല്‍ ഭാര്യയും ജൂന, ഹന, നിഹ മക്കളുമാണ്.
