24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

രാഷ്ട്രീയ ലാഭത്തിനു വേണ്ടി മതഗ്രന്ഥങ്ങള്‍ ദുരുപയോഗം ചെയ്യരുത്

കല്‍പ്പറ്റ: രാഷ്ട്രീയനേട്ടത്തിനു വേണ്ടി മതവികാരം ദുരുപയോഗം ചെയ്യുന്നത് ഫാസിസത്തിന്റെ മുഖമുദ്രയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വയനാട് ജില്ലാ പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. ഉദ്ബുദ്ധ കേരളത്തിലെ മതേതര കക്ഷികള്‍ പോലും മതചിഹ്നങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും ദുരുപയോഗം ചെയ്ത് ഫാസിസത്തിന്റെ വാക്താക്കളാകുന്നത് അപകടകരമാണ്. ബഹുമത സമൂഹം പോലും ആദരപൂര്‍വ്വം കാണുന്ന വിശുദ്ധ ഖുര്‍ആനിനെ ഹീനമായി ചിത്രീകരിക്കാന്‍ അവസരമൊരുക്കുന്നതില്‍ നിന്നും രാഷ്ട്രീയ കക്ഷികള്‍ പിന്തിരിയണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എം സൈതലവി എഞ്ചിനീയര്‍ അധ്യക്ഷനായിരുന്നു. റിഫോം വോയ്‌സ് യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വ്വഹിച്ചു. ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ ചതുര്‍മാസ കാമ്പയിനോടനുബന്ധിച്ച് വിവിധ ശാഖകള്‍ക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗം അന്തിമരൂപം നല്‍കി. എന്‍ വി മൊയ്തീന്‍കുട്ടി മദനി, എസ് അബ്ദുസ്സലീം, കെ മുഫ്‌ലിഹ്, കെ അബ്ദുസ്സലാം, ബഷീര്‍ സ്വലാഹി, അബ്ദുല്ലത്തീഫ് കണിയാമ്പറ്റ, ഇല്യാസ് ബത്തേരി, സൈതലവി കല്‍പ്പറ്റ, കെ ഹാസില്‍, അബ്ദുല്‍ജലീല്‍ മദനി പ്രസംഗിച്ചു

Back to Top