ഭാഷാപഠനത്തിന് അവസരം നിഷേധിക്കരുത്
കാഞ്ഞിരമറ്റം: സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകളുടെ പഠനത്തിന്റെ അവസരം നിഷേധിക്കരുതെന്ന് കാഞ്ഞിരമറ്റത്ത് ചേര്‍ന്ന് മുജാഹിദ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. സി എ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇസ്്‌ലാഹി, ടി എ അന്‍വര്‍ ഇസ്്‌ലാഹി, എം എം നാസര്‍, പി പി ഹസന്‍, സി നസീമ പ്രസംഗിച്ചു.
