‘ദി ഡയാന അവാര്‍ഡ്’ ജേതാവ് നഹാന് നസീമിനെ ആദരിച്ചു
‘ദി ഡയാന അവാര്‍ഡ്’ നേടിയ നഹാന് നസീം അലിക്ക് ദുബായ് ഇസ്ലാഹി സെന്ററിന്റെ ഉപഹാരം സെക്രട്ടറി നി സാര്‍ കുറ്റൂര്‍ സമ്മാനിക്കുന്നു

ദുബയ്: വൈല്‍സ് രാജകുമാരി ഡയാനയുടെ സ്മരണാര്‍ഥമുള്ള ‘ദി ഡയാന അവാര്‍ഡ്’ ജേതാവായ നഹാന് നസീം അലിയെ ദുബായ് ഇസ്ലാഹി സെന്റര്‍ ആ ദ രിച്ചു. പരിസ്ഥിതി, സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. യു എ ഇയിലെ മുന്‍നിര പരിസ്ഥിതി കൂട്ടായ്മയായ എമിറേറ്റ്സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് അംഗമായ നഹാന് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഏറ്റവുമധികം ന്യൂസ്പേപ്പറും അലൂമിനിയും കാനുകളും റീസൈക്ലിങിനു എത്തിച്ചു നല്കി സമ്മാനാര്‍ഹനായിട്ടുണ്ട്. വീടുകളില്‍ ഉപയോഗിക്കാതെ ബാക്കിയായ മരുന്നുകള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുന്ന ദൗത്യത്തിലും ഭാഗമായിരുന്നു. ദുബായ് സ്പെഷ്യല്‍ നീഡ്സ് ഫ്യൂച്ചര്‍ ഡെവലപ്മെന്റ് സെന്ററിലെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാരായ കുഞ്ഞുങ്ങള്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വില്പന നടത്തി അവര്‍ക്ക് ധനശേഖരണം നടത്താനും മുന്നിട്ടിറങ്ങാറുണ്ട്. ഇത്തരം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. ബാല വെളിച്ചം യു എ ഇ ദേശീയ തല പരീക്ഷയില്‍ നഹാന് നസീം അലി ഒന്നാം റാങ്ക് നേടിയിരുന്നു.
ദുബായ് ഇസ്ലാഹി സെന്ററിന്റെ ഉപഹാരം സെന്റര്‍ സെക്രട്ടറി നിസാര്‍ കുറ്റൂര്‍ സമ്മാനിച്ചു. അനീസ് എറിയാട്, നവാസ് ഖാന് പങ്കെടുത്തു. എടവണ്ണ പള്ളിപ്പറമ്പന്‍ നസീമിന്റെയും നസ്ലീമിന്റെയും മകനാണ് നഹാന് നസീം. സഹോദരന് നഹ്യാന്.
