24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പൗരാവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ തുറുങ്കിലടക്കുന്നത് പൗരനീതിയുടെ നിഷേധം

പാലക്കാട്: രാജ്യത്തെ പൗരന്‍മാരുടെ ജീവന്‍, സമ്പത്ത്, തൊഴില്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍ ഭരണകൂടങ്ങളുടെ ബാധ്യതയാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംഘടിപ്പിച്ച ‘മതം, മാനവികത, ആശയവിശകലനം’ ജില്ല വെര്‍ച്വല്‍ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. പൗരാവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ കരിനിയമങ്ങള്‍ ചുമത്തി തുറുങ്കിലടക്കനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പൗരനീതിയുടെ നിഷേധമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നത് കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന വീഴ്ചയാണ്. തൊഴിലവസരങ്ങള്‍ ധാരാളം ഉണ്ടായിട്ടും യോഗ്യത നേടിയ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ അവഗണിക്കുന്നത് യുവതലമുറയെ ജീവിത നൈരാശ്യത്തിലേക്ക് നയിക്കുന്നതും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നവു മാണെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, ഡോ. അബ്ദു പതിയില്‍, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ് പ്രഭാഷണം നടത്തി. ഡോ. സലീം ചെര്‍പ്പുളശ്ശേരി, വീരപ്പു അന്‍സാരി, അബ്ദുല്‍ജലീല്‍ ആമയൂര്‍ പ്രസംഗിച്ചു.

Back to Top