6 Friday
March 2026
2026 March 6
1447 Ramadân 17

കോവിഡ് കേന്ദ്രത്തിലേക്ക് ധനസഹായം നല്‍കി

കണ്ണൂര്‍ കോര്‍പ്പറേഷന്റെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് കെ എന്‍ എം ജില്ലാ കമ്മിറ്റിയുടെ സഹായം സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി മേയര്‍ സി സീനത്തിന് കൈമാറുന്നു

കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) യും ഐ എസ് എമ്മും ധനസഹായം നല്‍കി. കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ധനസഹായം മേയര്‍ സി സീനത്തിന് കൈമാറി. ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍മാരായ അശ്രഫ് ബംഗാളി, മുഹല്ല സി സമീര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് റാഫി, ട്രഷറര്‍ സുബൈര്‍ അബ്ദുസ്സലാം മടക്കര പങ്കെടുത്തു.

Back to Top