6 Friday
March 2026
2026 March 6
1447 Ramadân 17

വറുതിയെ വരുതിയിലാക്കാന്‍ മണ്ണിലേക്കിറങ്ങി യുവാക്കള്‍ ബ്രദര്‍നാറ്റ് കാമ്പയിന് വെസ്റ്റ് ജില്ലയില്‍ തുടക്കമായി

ഐ എസ് എം ബ്രദര്‍നാറ്റ് കാമ്പയിന്റ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഷാനവാസ് പവന്നൂര്‍ നിര്‍വ്വഹിക്കുന്നു

തിരൂര്‍: ലോകം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ പുതിയ സാഹചര്യത്തില്‍ ഉത്സാഹത്തിലൂടെ പ്രകൃതിയുടെ ഭാഗമാവാന്‍ പ്രവര്‍ത്തകരെ സന്നദ്ധമാക്കുകയാണ് ഐ എസ് എം. പ്രവര്‍ത്തന മേഖലയിലില്‍ യുവാക്കളെ പ്രകൃതിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ എസ് എം  ന്റെ ആരോഗ്യ, പരിസ്ഥിതി വിംഗായ ബ്രദര്‍നാറ്റ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി ‘മണ്ണിലിറങ്ങുക’ എന്ന തലക്കെട്ടില്‍ മുഴുവന്‍ യുവ പ്രവര്‍ത്തകരെയും കൃഷിയിലേക്കിറക്കി മാതൃക കാണിച്ചു.
സംസ്ഥാന തലത്തില്‍ മൂന്ന് മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.  കാമ്പയിന്റെ ഭാഗമായി ജൈവകൃഷി, വിത്തുകൂട്ടം, നാട്ടുപച്ച, ഉണര്‍വ്വ്, ബോധവല്‍ക്കരണം, ഹരിത വീട് തുടങ്ങി വിവിധ പദ്ധതികളുണ്ട്. കൈകോട്ട് കൊണ്ട് കൃഷി ചെയ്‌തെടുത്ത കലര്‍പ്പില്ലാത്ത വിളവ് ഭക്ഷിക്കാനായി മണ്ണിലിറങ്ങി നിലമൊരുക്കിയും പുതിയ തൈകള്‍ നട്ടും മറ്റും യുവാക്കള്‍ കാമ്പയിന് തുടക്കം കുറിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷാനവാസ് പറവന്നൂര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, ഭാരവാഹികളായ മുഹമ്മദ് റാഫി കുന്നുംപുറം, ശരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി വി ജലീല്‍, മജീദ് കണ്ണാടന്‍, ടി കെ എന്‍. ഹാരിസ്, സി എം സി യാസര്‍ അറഫാത്ത്, ഡോ. റജൂല്‍ ഷാനിസ്, ഹഖ് വെട്ടം, ഫയാസ് പുത്തനത്താണി, മുനീര്‍ ചെമ്പ്ര, മുബാറക് കോട്ടക്കല്‍ എന്നിവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നേതൃത്വം നല്‍കി.

Back to Top