മലബാര്‍ സമര ശതാബ്ദി സ്മാരകം ബ്രദര്‍നാറ്റ് ഫലവൃക്ഷത്തൈകള്‍ നട്ടു
ബ്രദര്‍നാറ്റ് കോഴിക്കോട് സൗത്ത് ജില്ല ചാപ്റ്ററിനു കീഴില്‍ കടപ്പുറത്ത് നടന്ന വൃക്ഷത്തൈ നടീല്‍ കെ എന്‍ എം ജില്ലാ സമിതി അംഗം മെഹബൂബ് ഇടിയങ്ങര ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: 1921-ലെ മലബാര്‍ സമര ശതാബ്ദിയുടെ ഓര്‍മക്കായി ഐ എസ് എം ബ്രദര്‍നാറ്റ് പ്രവര്‍ത്തകര്‍ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തൈകള്‍ നടുന്നത്. സമരസ്മാരകമായി 1921 തൈകള്‍ നട്ട് വളര്‍ത്തി നാടിന് സമര്‍പ്പിക്കുന്ന പദ്ധതിക്കാണ് ഐ എസ് എം സംസ്ഥാന സമിതി ബ്രദര്‍നാറ്റ് മുഖേന രൂപം നല്‍കിയത്. 1921-ലെ സമരമുന്നേറ്റങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആറ് ബൃഹത് വാള്യങ്ങളും യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കും.
ബ്രദര്‍നാറ്റ് കോഴിക്കോട് സൗത്ത് ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് തൈകള്‍ നട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സമിതിയംഗം മഹ്ബൂബ് ഇടിയങ്ങര ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ സിറ്റി, സെക്രട്ടറി റഫീഖ് നല്ലളം, ബ്രദര്‍നാറ്റ് കണ്‍വീനര്‍ സലാം ഒളവണ്ണ, സര്‍ഫാസ് സിവില്‍, ജാനിഷ്, അക്ബര്‍ സാദിഖ്, അസ്‌കര്‍ കുണ്ടുങ്ങല്‍, സര്‍ഫാസ് പള്ളിക്കണ്ടി, ഫാദില്‍ പന്നിയങ്കര, ജൗഫര്‍ തിരുവണ്ണൂര്‍, ജാബിര്‍ പള്ളിക്കണ്ടി നേതൃത്വം നല്‍കി.
ബ്രദര്‍നാറ്റ് പാലക്കാട് ജില്ലാ ചാപ്റ്ററിനു കീഴില്‍ ചെര്‍പ്പുളശേരി മോഴിക്കുന്നത്ത് മനയുടെ പരിസരത്ത് ബ്രദര്‍നാറ്റ് സംസ്ഥാന ചെയര്‍മാന്‍ ഡോ. സലീം ചെര്‍പ്പുളശ്ശേരി തൈ നടന്നു.
പാലക്കാട്: ബ്രദര്‍നാറ്റ് ജില്ലാ ചാപ്റ്ററിനു കീഴില്‍ സ്വാതന്ത്ര്യസമര സേനാനി ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ജന്മഗൃഹമായ ചെര്‍പ്പുളശേരി മോഴിക്കുന്നത്ത് മനയുടെ പരിസരത്ത് തൈകള്‍ നട്ടു. ഞാവല്‍, മാവ് തുടങ്ങിയ നാടന്‍ ഫല വൃക്ഷ തൈകളാണ് നട്ടു പിടിപ്പിച്ചത്. ബ്രദര്‍നാറ്റ് സംസ്ഥാന ചെയര്‍മാന്‍ ഡോ. സലീം ചെര്‍പ്പുളശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്‍ജലീല്‍ ആമയൂര്‍, ദാമോദരന്‍ മാസ്റ്റര്‍, പരമേശ്വരന്‍, അബ്ദുസ്സലാം, ദാസന്‍ മാസ്റ്റര്‍, അജ്മല്‍ പങ്കെടുത്തു.