ബ്രെയ്ക് ദ ചെയ്ന്‍ ബോധവത്കരണത്തിന് തുടക്കമായി
തൃശൂര്‍: കൊറോണ വ്യാപനത്തിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ബ്രെയ്ക് ദ ചെയ്ന്‍’ കാമ്പയിന്‍റെ ഭാഗമായി ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്‍റര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ ഗവ. ആസ്പത്രി കേന്ദ്രീകരിച്ച് ബോധവത്കരണത്തിന് തുടക്കം കുറിച്ചു. സാനിറ്റയ്സര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നതിനെ കുറിച്ചും വൈറസ്ബാധ പ്രതിരോധത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ആസ്പത്രി സൂപ്രണ്ട് ഡോ. റോഷ് നിര്‍വ്വഹിച്ചു. ലൈസണ്‍ ഓഫീസര്‍ സെയ്ദ്, ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്‍റര്‍ സെക്രട്ടറി പി പി ബഷീര്‍, ട്രഷറര്‍ ആസാദ്, പ്രവര്‍ത്തകരായ നഹ്ഷര്‍ ബാന്‍, ഇ ഐ സിറാജ്, റഹ്ത്തലി, കെ എം ഹുസൈന്‍, റിന്‍ഷാദ്, ഹാരിസ്, ഷഹീര്‍, ഹാഷിം, സിദ്ദീഖ് പ്രസംഗിച്ചു.