30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ബോധവല്‍ക്കരണം നടത്തണം

തിരൂര്‍: സമൂഹത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്നും വിദ്യാര്‍ഥികളും യുവാക്കളും ലഹരിക്ക് അടിപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂര്‍ മണ്ഡലം സമിതി അഭിപ്രായപ്പെട്ടു. ലഹരിയുടെ ഉപയോഗം ഇല്ലാതാക്കാനും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനും സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. യോഗത്തില്‍ സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ വെട്ടം, വി പി മനാഫ്, ഹുസൈന്‍ കുറ്റൂര്‍, യാസര്‍ അറഫാത്ത് പറവണ്ണ പ്രസംഗിച്ചു.

Back to Top