14 Tuesday
July 2026
2026 July 14
1448 Mouharrem 28

‘അന്നൂര്‍’ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികള്‍

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന വിംഗായ വെളിച്ചം ടീം സംഘടിപ്പിച്ച ‘അന്നൂര്‍’ ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തില്‍ ഡോ. ഖദീജ ഹസന്‍ (കൊച്ചി), പി ഐ അബ്ദുല്‍ജലീല്‍ (നിലമ്പൂര്‍), എ വി ഹാജറ (വേങ്ങര) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. സൂറതു ഗാഫിര്‍, സ്വാദ്, സ്വാഫ്ഫാത്ത് എന്നിവയെ അവലംബിച്ച് കഴിഞ്ഞ സപ്തബറിലാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഉടന്‍ വിതരണം ചെയ്യുമെന്ന് വെളിച്ചം ഭാരവാഹികളായ അബ്ദുന്നാസര്‍ മുട്ടില്‍, കെ സി സഅദ് പുളിക്കല്‍ എന്നിവര്‍ അറിയിച്ചു.

Back to Top