അമേരിക്കയിലെ ജനവിധി വിദ്വേഷ രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീത്: കെ എന്‍ എം സാമുദായിക സംവരണം ജനസംഖ്യാനുപാതികമായി പുന:ക്രമീകരിക്കണം
കോഴിക്കോട്: വിദ്വേഷ രാഷ്ട്രീയവും വംശീയതയും നിലപാടായി സ്വീകരിച്ച ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് അമേരിക്കയിലെയും ന്യൂസിലാന്റിലെയും ജനവിധികളെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സങ്കുചിത ദേശീയതയും വര്‍ണ വെറിയും പ്രോത്സാഹിപ്പിച്ച് അമേരിക്കന്‍ ജനതയെ തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന് കരുതിയ ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ അമേരിക്കന്‍ ജനത മികച്ച സന്ദേശമാണ് ലോകത്തിന് നല്‍കിയത്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ രാജ്യപുരോഗതിക്ക് വഴിയൊരുക്കിയ ജസീന്താ ആര്‍ഡേണിനെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞടുത്ത ന്യൂസിലാന്റ് ജനവിധിയും വംശവെറിയന്‍ രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീതാണ്. അമേരിക്കയിലെയും ന്യൂസിലാന്റിലെയും ജനവിധി ഇന്ത്യന്‍ ഭരണ വര്‍ഗത്തിന് പാഠമാവണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.
ഉദ്യോഗ- വിദ്യാഭ്യാസ മേഖലയിലെ സാമുദായിക പ്രാതിനിധ്യം സര്‍വേ നടത്തി വിലയിരുത്തി സംസ്ഥാനത്തെ സാമുദായിക സംവരണം ജനസംഖ്യാനുപാതികമായി പുനക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സവര്‍ണസംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സവര്‍ണ സംവരണം നടപ്പിലാക്കുന്ന നടപടിക്രമങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണം.
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. എം മൊയ്തീന്‍ കുട്ടി, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, കെ എ സുബൈര്‍, ബി പി എ ഗഫൂര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ്, കെ പി മുഹമ്മദ്, പി പി ഖാലിദ്, പ്രഫ. ഇസ്മാഈല്‍ കരിയാട്, ഡോ. അന്‍വര്‍ സാദത്ത്, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഫാസില്‍ ആലുക്കല്‍, വി സി മറിയക്കുട്ടി സുല്ലമിയ്യ എന്നിവര്‍ പ്രസംഗിച്ചു.
