സംവരണ അട്ടിമറിക്കെതിരെ പോരാടണം
ആമ്പല്ലൂര്‍ പഞ്ചായത്ത് കെ എന്‍ എം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പി പി ഹസന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരമറ്റം: വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലെ പിന്നാക്ക വിഭാഗങ്ങളുടെ നാമമാത്ര വിഹിതം പോലും തന്ത്രപരമായി കവര്‍ന്നെടുത്ത് സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് സമ്മാനിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തലതിരിഞ്ഞ സംവരണ നയങ്ങള്‍ക്കെതിരെ പിന്നാക്ക വിഭാഗങ്ങള്‍ ഒന്നിച്ചു പോരാടണമെന്ന് കെ എന്‍ എം ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹത്‌റാസില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണം. കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം. യോഗത്തില്‍ വൈ.പ്രസിഡന്റ് അബ്ദുസ്സാലം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈ.പ്രസിഡന്റ് പി പി ഹസന്‍ ഉദ്ഘാടനം ചെയ്തു. എ എം നാസര്‍, എം എസ് അബ്ദുല്‍ഖാദര്‍, ജവാദ് അഹ്‌സന്‍, എം എം ശംസുദ്ദീന്‍, വി എം ഹിദായത്ത്, അഹമ്മദ് ഫര്‍ഹാന്‍, ബഷീര്‍ മദനി, സി നസീമ പ്രസംഗിച്ചു.