26 Friday
July 2024
2024 July 26
1446 Mouharrem 19

സിദ്ധീഖ് കാപ്പന്റെ മോചനം: മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ അകാരണമായി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച് പീഡിപ്പിക്കുന്ന യു പി സര്‍ക്കാറിന്റെ ക്രൂരതക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തീര്‍ത്തും നിരുത്തരവാദപരമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിയന്തിരമായി ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ ബില്ലുകള്‍ക്കെതിരില്‍ രാജ്യത്തെ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവന്‍മരണ പോരാട്ടത്തോട് കേരളീയ സമൂഹം സ്വീകരിക്കുന്ന നിസ്സംഗത പൊറുപ്പിക്കാനാവാത്തതാണ്. രാജ്യത്തിന്റെ നിലനില്‍പിനെ തന്നെ അസ്ഥിരപ്പെടുത്തുന്ന ദ്രോഹ നിയമങ്ങള്‍ക്കെതിരില്‍ കേരളീയ സമൂഹം ഒന്നിക്കണം. കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ സര്‍ക്കാറിന്റെ കുതന്ത്രങ്ങള്‍ക്ക് ജുഡീഷ്യറി കൂട്ടു നില്‍ക്കുന്നതായ തോന്നലുണ്ടാവുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, ഡോ. ഫുഖാറലി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി മുഹമ്മദ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹ്മാന്‍, ഡോ. അന്‍വര്‍ സാദത്ത്, കെ എ സുബൈര്‍ അരൂര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, എം അഹ്മദ്കുട്ടി മദനി, എം ടി മനാഫ്, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, അഡ്വ. പി കുഞ്ഞമ്മദ് പയ്യോളി, ഷഹീര്‍ വെട്ടം, വി സി മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ അന്‍വാരിയ്യ, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x