5 Thursday
March 2026
2026 March 5
1447 Ramadân 16

ജനപ്രതിനിധികളെ ആദരിച്ചു

കുനിയില്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കെ എന്‍ എം  മര്‍കസുദ്ദഅ്‌വ കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുര്‍റശീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെ എന്‍ എം പ്രസിഡന്റ് ഇ ബഷീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രത്‌നകുമാരി രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാക്കിയ നിസാര്‍, പി കെ മുഹമ്മദ് അസ്‌ലം, സി കെ സഹ് ല, മുനീര്‍, പി ടി ശഹര്‍ബാന്‍, പി വിജയലക്ഷ്മി,  എം ഷൈജു, വി പി സഫിയ ഹുസൈന്‍, പി പി എ റഹ്മാന്‍, കെ വി  റഫീഖ് ബാബു, പി പി തസ്‌ലീന ഷബീര്‍, എം എം മുഹമ്മദ്, എം ടി ജംഷീറ ബാനു  പ്രസംഗിച്ചു. പ്രഫ. കെ എ നാസര്‍, പി പി റംലാബീഗം ആശംസകളര്‍പ്പിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശാക്കിര്‍ ബാബു കുനിയില്‍ സ്വാഗതവും കെ ടി യൂസുഫ് നന്ദിയും പറഞ്ഞു

Back to Top