29 Sunday
June 2025
2025 June 29
1447 Mouharrem 3

സമ്മതിദാനം കരുതലോടെയാവണം മതേതര കക്ഷികളെ വിജയിപ്പിക്കുക -ഐ എസ് എം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുടെ വിജയം ഉറപ്പുവരുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സമ്മതിദാനാവകാശം കരുതലോടെ ഉപയോഗപ്പെടുത്തണമെന്നും ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ മതരാഷ്ട്രമാക്കുക എന്ന ആര്‍ എസ് എസ് അജണ്ട കേന്ദ്രം ഭരിക്കുന്ന ബി ജെ പി നടപ്പില്‍ വരുത്തുന്ന സാഹചര്യത്തില്‍ മതേതര രാഷ്ട്രീയ കക്ഷികളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. മതേതര ചേരിയിലേക്ക് നുഴഞ്ഞുകയറാനുള്ള മതരാഷ്ട്ര-തീവ്രവാദ കക്ഷികളുടെ ശ്രമം തിരിച്ചറിയാനും സംസ്ഥാനത്തെ വോട്ടര്‍മാര്‍ തയ്യാറാകണം. ഫാസിസത്തോടും മതരാഷ്ട്രവാദത്തോടുമുള്ള സമീപനം പാര്‍ട്ടികളുടെ മതം, ജാതി എന്നിവ നോക്കാതെ ഒരുപോലെയായിരിക്കണമെന്നും സെക്രട്ടറിയേറ്റ് ഓര്‍മപ്പെടുത്തി. രാജ്യത്തിന്റെ പൈതൃകം തകര്‍ക്കുന്ന മതരാഷ്ട്രവാദത്തോട് കൈകോര്‍ക്കുന്ന എല്ലാ വിഭാഗങ്ങളോടും ഒരേ നിലപാട് സ്വീകരിക്കാന്‍ കേരളീയര്‍ മുന്നോട്ടുവരണം. സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, ഷാനവാസ് പറവന്നൂര്‍, ഷമീര്‍ ഫലാഹി, ജലീല്‍ വൈരങ്കോട്, അബ്ദുല്‍ജലീല്‍ മദനി വയനാട്, യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, ഐ വി ജലീല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, ജാബിര്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു

Back to Top