ന്യൂ മെക്‌സിക്കോയിലെ മുസ്‌ലിം കൊലപാതകം; തനിക്ക് രോഷമുണ്ടെന്ന് ബൈഡന്‍

ന്യൂമെക്‌സിക്കോയില്‍ നടന്ന നാല് വ്യത്യസ്ത കൊലപാതകങ്ങളില്‍ തനിക്ക് ദുഃഖവും രോഷവുമുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. തെക്കന്‍ യു എസിലെ ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റിലെ അല്‍ബുക്കര്‍ക്കില്‍ ഈയിടെ മൂന്ന് മുസ്‌ലിംകളും കഴിഞ്ഞ വര്‍ഷം ഒരു മുസ്‌ലിമും കൊല്ലപ്പെട്ട സാഹചര്യത്തെ കുറിച്ച് യു എസ് പോലീസ് അന്വേഷിക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബുക്കര്‍ക്കില്‍ ആഗസ്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടതും അതേ നഗരത്തില്‍ മൂന്ന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതും തമ്മില്‍ ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു എസ് പോലീസ് അറിയിച്ചു. നഗരത്തിലെ മുസ്‌ലിം സമൂഹത്തിലെ നാല് വ്യക്തികളെ ലക്ഷ്യംവെച്ചുള്ള സംഭവങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് കാത്തിരിക്കുകയാണ് തന്റെ ഭരണകൂടമെന്ന് ബൈഡന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ബൈഡന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. അമേരിക്കയില്‍ വെറുപ്പിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
