13 Saturday
December 2025
2025 December 13
1447 Joumada II 22

നേതാക്കളോട് സ്‌നേഹപൂര്‍വം

പ്രൊഫ. ജി എ മുഹമ്മദ്കുഞ്ഞു

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീപുരുഷന്മാരായ നേതാക്കളില്‍ ചിലര്‍ ഇസ്‌ലാമിനെക്കുറിച്ച് അറിവില്ലാത്തവരും മറ്റു ചിലര്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ ശത്രുക്കളുമാണ്. നേതൃത്വവും ഭരണവും ഇഹലോകത്തും പരലോകത്തും ചോദ്യം ചെയ്യപ്പെടുന്ന അനിവാര്യമായ കടമയാണ്.
നേതാക്കള്‍ക്ക് സമൂഹത്തിന്റെ സാമൂഹികവും ധാര്‍മികവുമായ ഘടനയെ നിര്‍മിക്കാനും തകര്‍ക്കാനും കഴിയും. അഴിമതിക്കാരനായ നേതാവിന് ശിങ്കിടികളായ അനുയായികളും ഉപദേശകരും ഉണ്ടാവും. അവര്‍ അവരുടെ സ്വഭാവ സവിശേഷതകള്‍ ജനക്കൂട്ടത്തിനു പകര്‍ന്നുകൊടുക്കുകയും ചെയ്യും. മറിച്ച് ഒരു ദൈവഭയമുള്ള നീതിമാനായ ഭരണാധികാരിക്ക് ശക്തമായ ധാര്‍മികതയുള്ള സമൂഹത്തെ അദ്ദേഹത്തിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയും. നേതാക്കള്‍ സ്വാര്‍ഥരും അഴിമതിക്കാരുമാവുമ്പോള്‍ ജനക്കൂട്ടം അവരെ അനുകരിക്കുകയും അത് സമുദായത്തിന്റെ മൊത്തത്തിലുള്ള ധാര്‍മിക ഛിദ്രതയിലേക്ക് നയിക്കുകയും ചെയ്യും. ഈ ചുറ്റുപാടില്‍ മുസ്‌ലിം നേതാക്കള്‍ക്കും ജനങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനും സുന്നത്തും എന്ത് സൂചിപ്പിക്കുന്നുവെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.
നബി(സ)യും സച്ചരിതരായ ഖുലഫാഉര്‍റാശിദിന്റെയും സുവര്‍ണകാലത്ത് സമുദായം ആസ്വദിച്ച മുസ്‌ലിം സ്റ്റാറ്റസ് നേടിയെടുക്കുക എന്നുള്ളത് ശ്രമകരമാണ്. അല്ലാഹു അനുഗ്രഹിച്ചാല്‍ സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തെ സദ്ഭരണത്തിലേക്ക് നേതാക്കള്‍ യാത്ര ചെയ്യണം. നേതാക്കള്‍ ദീനീബോധമുള്ളവരും ദൈവഭയമുള്ളവരുമാകണം. അപ്പോള്‍ ജനങ്ങളും ദൈവഭയമുള്ളവരാകും. ഇസ്‌ലാമിനോടുള്ള ശത്രുത പോയ്മറയുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.

Back to Top