ഇസ്‌ലാം വിരുദ്ധ ഉള്ളടക്കം നീക്കണമെന്ന് നെറ്റ്ഫ്‌ളിക്‌സിനോട് ഗള്‍ഫ് രാഷ്ട്രങ്ങള്‍

ഇസ്‌ലാമിക സാമൂഹിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്ന മോശം ഉള്ളടക്കങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് നീക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍. സുഊദി അറേബ്യ, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പെടുന്ന പ്രാദേശിക സംഘടനയായ ജി സി സിയുടെ (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) പ്രത്യേക കമ്മിറ്റി മോശം ഉള്ളടക്കങ്ങള്‍ നീക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനോട് ആവശ്യപ്പെട്ടു. എല്‍ ജി ബി ടി ക്യൂ കഥാപാത്രങ്ങളും അധാര്‍മികമായ മറ്റ് ഉള്ളടക്കങ്ങളും ഉള്‍പ്പെടുന്നവ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്നതിനെതിരെയാണ് ഈ നീക്കമെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സ്വവര്‍ഗ ലൈംഗികതയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ നെറ്റ്ഫ്‌ളിക്‌സാണ് എന്ന വിലയിരുത്തല്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സുഊദി ദേശീയ ടി വി സംപ്രേഷണം ചെയ്തിരുന്നു. ജി സി സി കമ്മിറ്റിയുടെ പ്രസ്താവനയോട് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂണില്‍, രണ്ടു സ്ത്രീകള്‍ ചുംബിക്കുന്നതിന്റെ പേരില്‍ ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ പൊതുപ്രദര്‍ശനം വിവിധ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ വിലക്കിയിരുന്നു. അതേത്തുടര്‍ന്ന്, ഗള്‍ഫ് അറബ് രാഷ്ട്രങ്ങളില്‍ ആവശ്യമായ പ്രാദേശിക നിയന്ത്രണങ്ങള്‍ക്കൊപ്പമാണ് ഉള്ളടക്കം ലഭ്യമാവുകയെന്ന് ഡിസ്‌നി സ്ട്രീമിങ് സര്‍വീസ് വ്യക്തമാക്കിയിരുന്നു.
