19 Saturday
April 2025
2025 April 19
1446 Chawwâl 20

NEST വഴി 5 വര്‍ഷ M.Sc

ഡാനിഷ് അരീക്കോട്‌


ഭുവനേശ്വറിലെ NISER, മുംബൈയിലെ UM DAE CEBS എന്നീ രണ്ട് ശ്രേഷ്ഠ സ്ഥാപനങ്ങളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ങ.ടര പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEST ന് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് പഠനം. 60% മാര്‍ക്കോടെ +2 സയന്‍സ് പാസായവര്‍ക്കും (2020, 2021 വര്‍ഷങ്ങളില്‍), 2022ല്‍ പ്ലസ് 2 എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കാന്‍: www.nestexam.in. അവസാന തീയതി മെയ് 18.

ഖാദി വകുപ്പില്‍ ക്ലാര്‍ക്ക്/കാഷ്യര്‍
കേരള ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ Lower Division Clerk/ Accountant/Cashier/ II Grade Assistant തസ്തികയിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 054/2022. ശമ്പളം: 19,000-43,000 (PR). യോഗ്യത: SSLC/ തത്തുല്യം. അപേക്ഷിക്കാന്‍: www.keralapsc.gov.in. അവസാന തീയതി: മെയ് 18

NATA ഒന്നാംഘട്ട പരീക്ഷ
NIT, IIT-കള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിന് (ബി.ആര്‍ക്ക്) പ്രവേശനം നേടാനുള്ള പ്രവേശന പരീക്ഷയായ NATA (National Aptitude Test in Architecture) യുടെ ആദ്യ പരീക്ഷക്ക് മെയ് 23 വരെ അപേക്ഷിക്കാം. ആദ്യപരീക്ഷ ജൂണ്‍ 12 ന് നടക്കും. വെബ്‌സൈറ്റ്: http://nata.in

ആകടല്‍ 337 ഒഴിവ്
ന്യൂഡല്‍ഹി ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ വിവിധ തസ്തികകളിലായി 337 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാന്‍ www.bis.gov.in സന്ദര്‍ശിക്കുക. സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ലബോറട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, സ്‌റ്റെനോഗ്രാഫര്‍, ഹോര്‍ട്ടികള്‍ചര്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.

Back to Top