28 Wednesday
January 2026
2026 January 28
1447 Chabân 9

ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ ‘നെസ്റ്റി’ന് അപേക്ഷിക്കാം

ആദില്‍ എം


ഭൂവനേശ്വറിലെ NISER, മുംബൈയിലെ UM DAE CEBS എന്നീ സ്ഥാപനങ്ങളിലെ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പോടു കൂടി പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEST (National Entrance Screening Test) ന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 24നാണ് പരീക്ഷ. മെയ് 7 വരെ www.nestexam.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ 60% നേടി 2021, 2022 വര്‍ഷങ്ങളില്‍ പരീക്ഷ വിജയിച്ചവര്‍ക്കും ഈ വര്‍ഷം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ ആന്‍ഡ് റേഡിയോളജിക്കല്‍ ഫിസിക്‌സ് എം എസ് സി
ഭൂവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (NISER) ല്‍ രോഗനിര്‍ണയം, രോഗചികിത്സ എന്നീ മേഖലകളില്‍ ഫിസിക്‌സിന്റെ പ്രായോഗികതയില്‍ ഊന്നല്‍ നല്‍കുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട മെഡിക്കല്‍ ആന്‍ഡ് റേഡിയോളജിക്കല്‍ ഫിസിക്‌സ് എം എസ് സി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ് മുഖ്യവിഷയമായുള്ള ഫിസിക്കല്‍ സയന്‍സസിലെ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദം. കൂടാതെ 2023ലെ JAM/ JEST എന്‍ട്രന്‍സ് എക്‌സാം യോഗ്യതയും വേണം. അപേക്ഷ www.niser.ac.in/ വഴി മേയ് 15 വരെ നല്‍കാം.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി എസ് ടി കോഴ്‌സ്
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (തിരുവനന്തപുരം) ജി എസ് ടി നിയമം, ചട്ടം, അക്കൗണ്ടിങ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും ടാക്‌സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന പിജി ഡിപ്ലോമ ഇന്‍ ജി എസ് ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 150 മണിക്കൂര്‍ പരിശീലനമാണ്. ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ ഹൈബ്രിഡ് ക്ലാസുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: www.gift.res.in, 04712596980, 9746683106. അവസാനത്തീയതി: മെയ് 31.

Back to Top