1 Friday
August 2025
2025 August 1
1447 Safar 6

അയല്‍പക്ക ലൈബ്രറികള്‍ക്ക് തുടക്കം


മടവൂര്‍: വനിതകളുടെ നേതൃത്വത്തില്‍ പുസ്തകങ്ങളെ കൈയെത്തും ദൂരത്തെത്തിച്ച് വായനയെ ജനകീയമാക്കാന്‍ സ്‌കോര്‍ ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച സ്‌കോര്‍ അയല്‍പക്ക ലൈബ്രറികളുടെ പ്രഖ്യാപനം ഡോ. എം കെ മുനീര്‍ എം എല്‍ എ നിര്‍വഹിച്ചു. വായനാദിനത്തില്‍ കൊടുവള്ളി, ആരാമ്പ്രം, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ സ്‌കോര്‍ എം ജി എം സംയുക്താഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്ന മൂന്ന് ലൈബ്രറികള്‍ക്ക് അദ്ദേഹം പുസ്തകങ്ങള്‍ കൈമാറി.
പദ്ധതിയുടെ ഭാഗമായി വായനവാര കാലയളവില്‍ കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം മണ്ഡലങ്ങളിലെ പത്തിലേറെ കേന്ദ്രങ്ങളിലാണ് വീടുകളില്‍ ലൈബ്രറികള്‍ ഒരുങ്ങുന്നത്. അംഗങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ പുസ്തക ചര്‍ച്ച, സാഹിത്യ സദസ്സ്, വായനാ ക്വിസ്, സാഹിത്യ ശില്പശാലകള്‍ തുടങ്ങി സര്‍ഗാത്മക, വൈജ്ഞാനിക പരിപാടികള്‍ എന്നിവയും തുടര്‍ച്ചയായി സംഘടിപ്പിക്കും. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസ്സലാം, ഹെല്‍പ്പ് ലൈന്‍ ചെയര്‍മാന്‍ അബ്ദുസ്സലാം പുത്തൂര്‍, ഡയറക്ടര്‍മാരായ ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, സുബൈര്‍ കോണിക്കല്‍, എം ടി അബ്ദുല്‍മജീദ്, പി വി അബ്ദുസ്സലാം, മണ്ഡലം പ്രതിനിധികളായ ഷാഹിദ കൊടുവള്ളി, ഷിറിന്‍ പുള്ളിക്കോത്ത്, ഡോ. നസീഹാ ഷബ്‌ന, ഹസ്‌നാ റഷീദ്, പി ജുറൈന പങ്കെടുത്തു.

Back to Top