ബസ്സുകള്‍ വേണം
അഫീഫുറഹ്മാന്‍
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയാണ്.. ഒരുപാട് കുട്ടികള്‍ ബസ്സില്‍ യാത്ര ചെയ്യുന്നവരാണ്, എന്നാല്‍ കൊറോണാ സാഹചര്യം ആയതുകൊണ്ട് തന്നെ ബസ്സുകള്‍ പരിമിതമാണ്, ഉള്ള ബസുകളില്‍ തന്നെ കുട്ടികളെ കയറ്റാന്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ തയ്യാറായി കൊള്ളണമെന്നില്ല, അവര്‍ക്കുള്ള പാസും മറ്റു മാര്‍ഗങ്ങളും ഉടന്‍ റെഡിയാക്കേണ്ടത് ഉണ്ട്. ബസ്സിലെ തിരക്ക് കുറക്കുന്നതിന് ട്രിപ്പ് മുടങ്ങി കിടക്കുന്ന ബസുകള്‍ക്ക് നിരത്തിലിറക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്, സ്‌കൂള്‍ ബസ്സില്‍ കുട്ടികളെ മിതപ്പെടുത്തണം. രോഗ വ്യാപനത്തെ കുറിച്ച് ബോധവത്ക്കരണം നടത്തണം. അവയ്ക്കുള്ള പരിഹാരങ്ങള്‍ കാണണം…