നവോത്ഥാന സംഗമം

അരീക്കോട്: കെ സി അബൂബക്കര്‍ മൗലവി, ശൈഖ് മുഹമ്മദ് മൗലവി എന്നിവരുടെ ചരിത്രം ആസ്പദമാക്കി ‘പരിഷ്‌കര്‍ത്താക്കള്‍: ജീവിതം, പോരാട്ടം, ത്യാഗം’ പ്രമേയത്തില്‍ ഐ എസ് എം മണ്ഡലം സമിതി നവോത്ഥാന സംഗമം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സി പി സൈതലവി, റിഹാസ് പുലാമന്തോള്‍, ഡോ. കെ ഷബീര്‍, ഹാറൂന്‍ കക്കാട് പ്രസംഗിച്ചു. യുവത പ്രസിദ്ധീകരിച്ച ‘നവോത്ഥാന നായകര്‍ നടന്ന വഴികള്‍’ പുസ്തകം ഇ കെ എം പന്നൂര്‍ പ്രകാശനം ചെയ്തു. ഫാസില്‍ ആലുക്കല്‍ പുസ്തകം പരിചയപ്പെടുത്തി. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുറഷീദ് ഉഗ്രപുരം, വൈ പി സുലൈഖ, കെ അബ്ദുല്‍ജലീല്‍, ഹാറൂന്‍ സിദ്ധീഖ്, എം ഉബൈദുല്ല പ്രസംഗിച്ചു.
