23 Thursday
October 2025
2025 October 23
1447 Joumada I 1

നവലിബറലിസത്തെ ഒറ്റക്കെട്ടായി ചെറുക്കണം- കെ എന്‍ എം


മലപ്പുറം: മനുഷ്യ ബന്ധങ്ങളെയും മാനവിക മൂല്യങ്ങളെയും അവമതിക്കുന്നതും സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതുമായ നവ ലിബറല്‍ ചിന്താധാരയെയും മതനിരാസ പ്രസ്ഥാനങ്ങളെയും ചെറുക്കേണ്ടത് ഭാവി തലമുറയോട് ചെയ്യേണ്ട ബാധ്യതയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച ബൗദ്ധിക സംവാദം ആവശ്യപ്പെട്ടു.
‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുല്‍അസീസ് തെരട്ടമ്മല്‍, വിവിധ സംഘടനാ പ്രതിനിധികളായ മുജീബ് കാടേരി, ഉമര്‍ അറക്കല്‍, ഡോ. സി എച്ച് അഷ്‌റഫ്, കെ ഹബീബ് ജഹാന്‍, ഫിറോസ് ഖാന്‍ പുത്തനങ്ങാടി, ഷമീര്‍ രാമപുരം, നാസര്‍ കീഴുപറമ്പ, ജൗഹര്‍ അയനിക്കോട്, കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി പ്രസംഗിച്ചു.

Back to Top