5 Thursday
December 2024
2024 December 5
1446 Joumada II 3

നവ ജന്തു ജാഗരണം

അബ്ദുല്‍സമീഹ് ആലൂര്‍


ഉരഗ മഹാസമ്മേളനം നടക്കുകയായിരുന്നു.
പ്രമേയം: ‘നമ്മുടെ മണ്ണ് നാമൊന്ന്’
സെഷന്‍: ജന്തു ജാഗരണം ചര്‍ച്ച
നാം ഉരഗ വരേണ്യര്‍…..!
ഭൂരിപക്ഷം മുട്ടയിടുന്നവര്‍……..!!
സസ്തനികള്‍ ഇവിടം വിട്ടുപോവുക………..
ഒരു മൂലയിലിരുന്ന് പതിഞ്ഞ സ്വരത്തില്‍
അണലിക്കുട്ടികള്‍ ‘കഥ’യില്ലാതെ ചോദിച്ചു: എവിടേക്ക്……?
ഉത്തരം: മണ്ണിനും മാളത്തിനുമപ്പുറത്തേക്ക്…..
മുഖത്തെ മൂത്ര തുള്ളികള്‍ തുടച്ചു കൊണ്ട്
കരിനാഗ വര്‍ഗത്തിലെ ഒരു കൊച്ചു ധിക്കാരി:
‘ഇല്ലെങ്കില്‍…..?!’
അപ്പോഴേക്കും……
ഗളച്ഛേദം, അഗ്‌നിസ്ഫുടം, ഉന്മൂലനം, ബലാത്കാരം
വിഭാഗങ്ങളിലെ വളണ്ടിയര്‍മാര്‍ റെഡിയായിരുന്നു.
അകമ്പടിയായി മൈതാനത്ത് ഒറ്റപ്പെട്ട ചില അപശബ്ദങ്ങള്‍ മുഴങ്ങിക്കേട്ടു..
‘ജന്തുസ്ഥാന്‍ ഹമാരാ ഹൈ…
തുംഹാരാ ബാപ് കാ നഹീം……’
* * *
ജയ ജയ ജന്തുസ്ഥാന്‍ വിളികള്‍ക്കിടയില്‍
ഉരഗലോക മഹാരാജന്‍ നീണ്ട പള്ളിനിദ്രയില്‍ നിന്നു ഞെട്ടിയുണര്‍ന്നു,
ദീര്‍ഘ മൗനം വെടിഞ്ഞു:
ആരവിടെ….?!
അപ്പോഴും
മൈതാനിയില്‍ പശ്ചാത്തല സംഗീതത്തോടെ മുഴങ്ങുന്നുണ്ടായിരുന്നു:
‘യത്ര നാര്യസ്തു പൂജ്യന്തേ രമിന്തേ തത്ര ദേവത….!!’

Back to Top