2 Thursday
January 2025
2025 January 2
1446 Rajab 2

ദേശീയ കായിക സര്‍വകലാശാലയില്‍ യു ജി, പി ജി കോഴ്‌സുകള്‍

ഡാനിഷ് അരീക്കോട്‌


ഫിഷറീസ് കോഴ്‌സുകള്‍
കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഫ്‌നെറ്റ് ഫിഷറീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20-നകം CIFNET ഡയറക്ടര്‍ ഓഫീസില്‍ എത്തുന്ന വിധം അയക്കണം. 2022-ല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷക്ക് കൊച്ചിയടക്കം അഞ്ച് കേന്ദ്രങ്ങള്‍. അപേക്ഷാഫോമുകള്‍ക്കും വിശദവിവരങ്ങള്‍ക്കും www.cifnet.gov.in സന്ദര്‍ശിക്കുക.
കോഴ്‌സുകള്‍: (1) Bachelor of Fishery Science (Nautical Science): നാലു വര്‍ഷ ബിരുദ പ്രോഗ്രാ മാണിത്. +2 (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് അല്ലെങ്കില്‍ ബയോളജി) ആണ് യോഗ്യത. (2) വെസ്സല്‍ നാവിഗേറ്റര്‍, (3) മറൈന്‍ ഫിറ്റര്‍: രണ്ടു വര്‍ഷ NCVT ട്രേഡ് കോഴ്‌സുകള്‍. SSLC ആണ് യോഗ്യത. 1500 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡ് ലഭിക്കും.

ദേശീയ കായിക സര്‍വകലാശാലയില്‍
യു ജി, പി ജി കോഴ്‌സുകള്‍

കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിനു കീഴില്‍ മണിപ്പൂരിലെ ഇംഫാലില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി 2022-23 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 25 വരെ അപേക്ഷിക്കാം.
ബിരുദ പ്രോഗ്രാമുകള്‍: (1). Bachelor of Physical Education & Sports (3 year). (2). Bachelor of Science in Sports Coaching (4 year). ബിരുദാനന്തര പ്രോഗ്രാമുകള്‍: (1). Master of Science in Sports Coaching, (2). Master of Arts in Sports spychology, (3). Master of Physical Education & Sports. ജൂലൈ 19-നു നടത്തുന്ന പ്രവേശന പരീക്ഷ, ഫിറ്റ്‌നസ് ടെസ്റ്റ്, ഗെയിം പ്രോഫിഷന്‍സി, വൈവ വോസി എന്നിവരുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് സെന്റര്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nsu.ac.in/admission

എയര്‍ഫോഴ്‌സ് ഓഫീസര്‍
എയര്‍ഫോഴ്‌സില്‍ ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍), മെറ്റിയോറോളോജി ബ്രാഞ്ചുകളില്‍ ഓഫീസറാകാന്‍ അവസരം. AFCAT F³-{Sn, NCC സ്‌പെഷ്യല്‍ എന്‍ട്രി, Meteorology എന്‍ട്രി തുടങ്ങിയവയിലൂടെയാണ് പ്രവേശനം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: A-AFCAT, NCC എന്‍ട്രി: +2 ലെവലില്‍ ഫിസിക്‌സ്, മാത്‌സ് എന്നിവക്ക് മിനിമം 50% വീതം, ഏതെങ്കിലും വിഷയത്തില്‍ ബിരുദം/BE/BTech. Meteorology എന്‍ട്രി: ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ പി ജി (ഡിഗ്രി തലത്തില്‍ മാത്‌സ്, ഫിസിക്‌സ് പഠിച്ചിരിക്കണം + രണ്ടിലും 55% മാര്‍ക്ക്). അപേക്ഷ ഫീ: 250/ (NCC, Meteorology എന്‍ട്രികള്‍ക്ക് ഫീസില്ല). കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://careerindianforce.cdac.in അല്ലെങ്കില്‍ https://afcat.cda-c.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30

ആര്‍ ഐ ഇ പ്രോഗ്രാമുകള്‍
എന്‍ സി ആര്‍ ടി ഇയുടെ കീഴിലുള്ള മൈസൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിലെ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ അപേക്ഷിക്കാം. ജൂലൈ 24-നായിരിക്കും പ്രവേശന പരീക്ഷ. എറണാകുളം ഉള്‍പ്പെടെ 39 കേന്ദ്രങ്ങളുണ്ട്. വിവരങ്ങള്‍ക്ക് www.riemysore.ac.in സന്ദര്‍ശിക്കുക. പ്രോഗ്രാമുകള്‍: (1) Integrated BScBEd (4 Year). (2) Integrated BABEd (4 Year). (3) Integrated MScEd (6 Year) (മൂന്നു പ്രോഗ്രാമുകള്‍ക്കും ബന്ധപ്പെട്ട പ്ലസ് ടു 2020, 2021, 2022) 50% മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.) 4) BEd (2 Year) (50% മാര്‍ക്കോടെ ബിരുദം), 5) M.Ed (2 Year) (50% മാര്‍ക്കോടെ B.Ed/ തത്തുല്യം)

Back to Top