ചന്ദ്രനിലും ഇന്റര്‍നെറ്റ്; പദ്ധതിയുമായി നാസ
ചന്ദ്രനില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ യു എസ് ബഹിരാകാശ ഏജന്‍സിയായ നാസ പദ്ധതിയിടുന്നു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നാസയുടെ പദ്ധതിയായ ആര്‍ട്ടിമിസിന്റെ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറില്‍ വിജയകരമായി നിര്‍വഹിച്ചിരുന്നു. ചന്ദ്രനും ഭൂമിക്കുമിടയില്‍ ഡേറ്റ കൈമാറ്റം എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന്. എങ്കിലും സ്വകാര്യകമ്പനികളായ അക്വേറിയന്‍ സ്‌പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പദ്ധതികള്‍ തയാറാക്കുന്നത്.