14 Saturday
March 2026
2026 March 14
1447 Ramadân 25

മാനവികതാ സംഗമം


നരിക്കുനി: വ്യത്യസ്ത ആശയങ്ങളും ആദര്‍ശങ്ങളും സ്വീകരിക്കുന്നതോടൊപ്പം മനുഷ്യത്വം എന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കാന്‍ ഓരോ വ്യക്തിക്കും സാധ്യമാകണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ നരിക്കുനിയില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. പി അസയിന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി. എന്‍ പി അബ്ദുറഷീദ്, ശുക്കൂര്‍ കോണിക്കല്‍, എം അബ്ദുറഷീദ്, എം കെ ഇബ്‌റാഹീം പ്രസംഗിച്ചു.

Back to Top