23 Thursday
October 2025
2025 October 23
1447 Joumada I 1

അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് നിയമനിര്‍മാണം വേണം -ഐ എസ് എം ജാഗ്രത സദസ്സ്


അരീക്കോട്: അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് നിയമനിര്‍മാണം നടത്തുക എന്ന ആവശ്യമുന്നയിച്ച് ഐ എസ് എം മണ്ഡലം സമിതി സംഘടിപ്പിച്ച ജാഗ്രത സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മാസ്റ്റര്‍, അബ്ദുറഷീദ് ഉഗ്രപുരം, സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍, ഡോ. കെ ഷബീര്‍, ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

നരിക്കുനി: ഐ എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി നരിക്കുനിയില്‍ സായാഹ്ന സംഗമം സംഘടിപ്പിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മുര്‍ഷിദ് പാലത്ത് വിഷയാവതരണം നടത്തി. ഫവാസ് എളേറ്റില്‍, സാബിഖ് കാരുകുളങ്ങര പ്രസംഗിച്ചു.


രാമനാട്ടുകര: ഫറോക്ക് മണ്ഡലം ഐ എസ് എം ജനജാഗ്രത സംഗമം സംഘടിപ്പിച്ചു. ഡോ. മൊയ്തീന്‍ കുട്ടി സുല്ലമി വിഷയമവതരിപ്പിച്ചു. വി സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. റാഫി രാമനാട്ടുകര, മുര്‍ഷിദ് ഫാറൂഖ് കോളേജ്, ഇസ്ഹാഖ് കടലുണ്ടി പ്രസംഗിച്ചു.

Back to Top