പ്രധാനമന്ത്രിയായി നജ്ല ബൗദിന്

തുനീഷ്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതി കരസ്ഥമാക്കി നജ്ല ബൗദിന് റമദാന്. പ്രസിഡന്റ് ഖഈസ് സഈദ് ആണ് നജ്ലയെ പ്രധാനമന്ത്രിയായി നിയമിച്ചത്. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് നജ്ലയെ ചുമതലപ്പെടുത്തിയതായും തുനീഷ്യന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാല എന്‍ജിനിയറിങ് പ്രൊഫസറും ലോക ബാങ്കിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചയാളാണ് നജ്ല. രണ്ട് മാസം മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ഹിഷാം മിഷിഹിയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത ശേഷമാണ് സഈദ് പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നത്. പാര്‍ലമെന്റ് താല്‍ക്കാലികമായി പിരിച്ചുവിട്ട സഈദിന്റെ നടപടിയെ ഒരു അട്ടിമറിയായാണ് എതിരാളികള്‍ ആരോപിക്കുന്നത്.
എത്രയും പെട്ടെന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തിന് മേല്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതേസമയം, സഈദിന്റെ രാജി ആവശ്യപ്പെട്ട്്് തുനീഷ്യല് ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യവും രൂപീകരിച്ചിട്ടുണ്ട്.
