7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

നൈതികതയിലൂന്നിയ കര്‍മകുശലന്‍

ഡോ. പി എം മുസ്തഫ കൊച്ചിന്‍


യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച വിവര്‍ത്തന പുസ്തകമാണ് ‘ഖാലിദുബ്‌നുല്‍ വലീദ്; അജയ്യനായ പോരാളി’. ചരിത്രത്തിലെ മഹാന്മാരായ സൈന്യാധിപരില്‍ അഗ്രഗണ്യനായ ഖാലിദിന്റെ (എ ഡി 592-642) ജീവചരിത്ര ഗവേഷണ പഠനം Sword of Allah; Khalid Bin Alwaleed എന്ന ശീര്‍ഷകത്തില്‍ എ ഐ അക്‌റം (1923-89) രചിച്ച ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് പാക് സേനയിലെ ലഫ്റ്റനന്റ് ജനറലായി മാറിയ എ ഐ അക്‌റം അഞ്ച് വര്‍ഷത്തെ വിവരശേഖരണത്തിന് ഒടുവില്‍ 1969-ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഭൂമിശാസ്ത്ര വിവരങ്ങളുടെ ദൗര്‍ലഭ്യതയും അവലംബ കൃതികളുടെ അപര്യാപ്തതയും ഗ്രന്ഥരചനയില്‍ വെല്ലുവിളിയായിരുന്നു. എന്നിട്ടും ശാസ്ത്രീയ രീതിശാസ്ത്രം അവലംബിച്ചാണ് ഈ ഗവേഷണ കൃതി നിര്‍വഹിച്ചത്.
പഴയ തലമുറയിലെ അറബി ചരിത്രകാരന്മാരുടെ ഗ്രന്ഥം അവലംബമാക്കാന്‍ ഗ്രന്ഥകര്‍ത്താവ് ആ ഗ്രന്ഥങ്ങളുടെ ഉറവിട ഭാഷയായ അറബി വശത്താക്കി. അറബി ചരിത്രകൃതികളിലെ ഖാലിദിനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ പഠനവിധേയമാക്കി. അബൂയൂസുഫിന്റെ (എഡി 738-798) കിതാബുല്‍ ഖറാജ്, അല്‍വാഖിദിയുടെ (747-823) മഗാസീ റസൂലില്ലാഹ്, ഇബ്‌നുഹിശാമിന്റെ (മരണം 833) ത്വബഖാതുല്‍ കുബ്‌റാ, ഇബ്‌നു ഖുതൈബായുടെ (828-889) അല്‍മആരിഫ്, അല്‍ബലാദൂരിയുടെ (മരണം 892) ഫുതൂഹുല്‍ ബുല്‍ദാന്‍, ദീനവറീയുടെ (828-896) അഖ്ബാറുത്തിവാല്‍, അല്‍യഅ്ഖൂബിയുടെ (മരണം 897) താരീഖുല്‍ യഅ്ഖൂബി, ഇബ്‌നു റുസ്തഹിയുടെ (മരണം 912) അല്‍അഅ്‌ലാഖുല്‍ നബീസാ, അത്തബ്‌രിയുടെ (839-923) താരിഖുല്‍ ഉമമി വല്‍മുലൂക്, അല്‍മസ്ഊദിയുടെ (896-956) മറൂജുദ്ദഹബ്, അബുല്‍ഫറജില്‍ ഇസ്ഫഹാനിയുടെ (897-967) അല്‍അഗാനീ, യാഖൂതുല്‍ഹമവീയുടെ (1179-1229) മുഅ്ജമുല്‍ ബുല്‍ദാന്‍ എന്നിവ പഠനവിധേയമാക്കി.
ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വേര്‍ഡ് ഗിബ്ബന്റെ (1737-94) ഒശേെീൃ്യ ീള ഉലരഹശില മിറ എമഹഹ ീള ഞീാമി ഋാുശൃല, ചെക്ക് ഓറിയന്റലിസ്റ്റായ അലോയിസ് മ്യൂസിലിന്റെ (1868-1944) ഠവല ങശററഹല ഋൗുവൃമലേ െഞശ്‌ലൃ ഢമഹഹല്യ, ഡോ. അഹ്മദ് സൂസായുടെ (1900-82) അഹേമ െീള ആമഴവറമറ എന്നിവയും ശൈഖ് ഇബ്‌റാഹീം ബിന്‍ അലീ അല്‍അയ്യാശ് (1921-1980), ഡോ. സാലിഹ് അഹ്മദ് അല്‍അലീ (1918-2003) എന്നിവരുടെ ചരിത്ര കൃതികളും അക്‌റം അവലംബിച്ചിട്ടുണ്ട്.
ഭൂപട നിര്‍മാണത്തിനായി ബ്രിഗേഡിയര്‍മാരായ മാജിദ് ഹാജ്ഹസന്‍ (ജോര്‍ദാന്‍), എച്ച് യു ബാബര്‍ (പാകിസ്താന്‍), സുഊദിയിലെ മേജര്‍മാരായ നൈഫ് ഓഫ് ശറപ്, അബ്ദുല്‍അസീസ് ശൈഖ് എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തി.
ഖാലിദ് സഞ്ചരിച്ച വഴിയുള്ള അന്വേഷണ സഞ്ചാരത്തിനായി 4000 മൈലുകള്‍ റോഡ് യാത്ര നടത്തേണ്ടി വന്നിട്ടുണ്ട്. ക്യാപ്റ്റന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഹമ്മാദ്, മേജര്‍ മുഹമ്മദ് അബ്ദുല്‍ഹമീദ് ആസാദ്, കേണല്‍ നൂറുല്‍ ഹഖ്, ഡോ. മുഹമ്മദ് ബാഖിറുല്‍ഹുസൈനി എന്നിവര്‍ വഴികാട്ടിയും സഹയാത്രികരുമായി അക്‌റമിനോടൊപ്പമുണ്ടായി. ജോര്‍ദാന്‍ സൈനിക മേധാവി ജനറല്‍ ആമിര്‍ ഖമ്മാശ്, ഇറാഖ് മിലിറ്ററി അറ്റാഷെ കേണല്‍ എച്ച് എം ഐ അമീര്‍, സുഊദി മിലിറ്ററി അറ്റാഷെ, കേണല്‍ നൂറുല്‍ ഹഖ് എന്നിവരുടെ സേവനവും, ഇറാഖ് സാംസ്‌കാരിക മന്ത്രി അബ്ദുല്‍അസ്സല്‍, സുഊദി രാജ്യരക്ഷാ മന്ത്രി സുല്‍ത്താന്‍ ബിന്‍ അബ്ദില്‍ അസീസ് എന്നിവരുടെ പിന്തുണയും ഈ ഗ്രന്ഥരചനയില്‍ അക്‌റമിന് ഏറെ ഉപകാരപ്പെട്ടു.
മഖ്‌സൂം കുലത്തിലെ വലീദ് ബ്‌നുല്‍ മുഗീറയുടെയും ലുബാബയുടെയും മകനായാണ് ഖാലിദിന്റെ ജനനം. ഖുറൈശ് ഗോത്രത്തിലെ കുലങ്ങളാണ് ബനൂഹാശിം, ബനൂഉമയ്യാ(ബനൂ അബ്ദിദ്ദാര്‍), ബനൂ മഖ്‌സൂം എന്നിവ. നൈതികതയിലൂന്നിയ ഗോത്രങ്ങളായ ഈ കുലങ്ങള്‍ ജാഹിലിയ്യാ കാലത്ത് ഒരു പെണ്‍കുഞ്ഞിനെ പോലും കുഴിച്ചുമൂടിയതായി ഒരു സംഭവം പോലും ഉദ്ധരിക്കപ്പെടുന്നില്ല. യുദ്ധ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് മഖ്‌സൂം കുലമായിരുന്നു. ഖുറൈശിന് യുദ്ധത്തിനായി പടയാളികളെ നല്കല്‍, യുദ്ധപര്യടനങ്ങള്‍ക്ക് വേണ്ട കുതിരപരിശീലനവും പരിപാലനവും ബനുമഖ്‌സൂമിന്റെ ഉത്തരവാദിത്തമായിരുന്നു. ഏറ്റവും നല്ല കുതിരപ്പടയാളികളാണ് മഖ്‌സൂമികള്‍. ഈ അന്തരീക്ഷത്തിലാണ് വലീദിന്റെ പുത്രന്‍ ഖാലിദ് വളരുന്നത്.
മഖ്‌സൂമിന്റെ ഉന്നതനേതാവും നാട്ടുമുഖ്യനുമായിരുന്ന വലീദുബ്‌നുല്‍ മുഗീറയെ മക്കക്കാര്‍ വിളിച്ചിരുന്നത് ‘ഒറ്റയാന്‍’ (അല്‍വഹീദ്) എന്നായിരുന്നു. കൊല്ലപ്പണിയും അറവ് ജോലിയും കച്ചവടവും കൈമുതലായിരുന്ന വലീദ് സമ്പന്നനായിരുന്നു. വലീദിന്റെ ആറ് മക്കളില്‍ ഒരുവനായിരുന്നു ഖാലിദ്. ഖുറൈശീ ഗോത്രപതിവനുസരിച്ച് മരുഭൂവാസിയായ ഒരു ബദൂകുടുംബത്തിലെ പോറ്റുമ്മ 6 വയസ്സുവരെ ഖാലിദിനെ വളര്‍ത്തി.
പൗരുഷം, ധീരത, ഔത്സുക്യം, ഔദാര്യം, നെഞ്ചൂക്ക് എന്നീ പിതാവിന്റെ ഗുണങ്ങള്‍ മകനുമുണ്ടായിരുന്നു. യുദ്ധമുറയുടെ ബാലപാഠങ്ങള്‍ പിതാവില്‍ നിന്ന് പഠിച്ചെടുത്തു. വേഗത, ചടുലത, ശത്രുവിനെ ഞെട്ടിച്ചുകൊണ്ട് അതിശീഘ്ര മിന്നലാക്രമണം ഇവ ഖാലിദിന്റെ പ്രത്യേകതകളായിരുന്നു. കുതിരസവാരി, ഒട്ടകസവാരി, വാള്‍പ്പയറ്റ്, കുന്തമേറ്, അമ്പെയ്ത്ത്, വില്ല് കുലക്കല്‍, മല്‍പ്പിടുത്തം, വേട്ടയാടല്‍ തുടങ്ങിയ ശാരീരികവും ചലനാത്മകവുമായ നൈപുണികളില്‍ മികവ് പുലര്‍ത്തിയിരുന്നു.
പിതാവിന്റെ കച്ചവട സംഘത്തില്‍ സിറിയന്‍ പട്ടണമായ ബസറയിലേക്കുള്ള യാത്രയില്‍ റോമന്‍ പ്രവിശ്യ കാണാനവസരമൊരുങ്ങി. ഈജിപ്തിലെ കോപ്റ്റിക് വംശജരെയും ടെസിഫോണിലെ പേര്‍ഷ്യക്കാരെയും ഗസ്സാനിലെ അറബ് ക്രിസ്ത്യാനികളെയും ബൈസാന്തിയന്‍ സാമ്രാജ്യത്തിലെ റോമക്കാരെയും പരിചയപ്പെടാന്‍ അവസരമായി. ‘ഖുറൈശികള്‍ പറയുന്ന മാതിരി ഒരു കവിയോ ജാലവിദ്യക്കാരനോ അല്ല മുഹമ്മദ് എന്ന് ഏത് സാമാന്യബുദ്ധിയുള്ളവര്‍ക്കും മനസ്സിലാകും’ എന്ന് സുഹൃത്തായ ഇക്‌രിമയോട് പറഞ്ഞ് 629 മെയ് 31ന് അംറുബിനുല്‍ആസ്, ഉസ്മാന്‍ബിന്‍ ത്വല്‍ഹ എന്നിവരോടൊപ്പം മദീനത്തെത്തിയ ഖാലിദ് ഇസ്‌ലാമാശ്ലേഷിച്ചു.
സിറിയയിലെ മുഅ്തായില്‍ ഖാലിദ് ഒരു സാധാരണ പടയാളിയായാണ് സൈനികസേവനം ആരംഭിക്കുന്നത്. സൈദ്ബിന്‍ ഹാരിഥിന്റെ നേതൃത്വത്തില്‍ കീഴിലുള്ള 30000 സൈനികരില്‍ ഒരുവന്‍ മാത്രം. സൈദ് രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ജഅ്ഫര്‍ ബിന്‍ അബീത്വാലിബും അദ്ദേഹം ശഹീദായപ്പോള്‍ അബ്ദുല്ലാഹിബ്‌നു റവാഹയും പതാക വഹിച്ചു. അബ്ദുല്ല വീരചരമം പ്രാപിച്ചപ്പോള്‍ ഥാബിത്ബ്‌നുല്‍ അര്‍ഖം പതാകയെടുത്ത് ഖാലിദിനെ ഏല്‍പിച്ചു. ഖാലിദിന്റെ പത്ത് വാളുകളില്‍ 9 വാളുകളും ആ യുദ്ധത്തില്‍ തകര്‍ന്നു. ‘അല്ലാഹുവിന്റെ വാള്‍” (സൈഫുല്ലാഹ്) എന്ന് അപരനാമം നല്‍കി. സിറിയയുടെ ജേതാവ്, മതപരിത്യാഗികളുടെ അന്തകന്‍, ഇറാഖിന്റെ ജേതാവ് എന്നീ അപരനാമങ്ങള്‍(ലഖബ്) അദ്ദേഹത്തിന് പിന്നീട് ലഭിച്ചു.
ഖാലിദിന് ഈഗോ പ്രശ്‌നമുണ്ടായിരുന്നില്ല. സൈനിക നേതൃത്വം ലഭിച്ചപ്പോള്‍ കാര്യക്ഷമത കാണിച്ചു. നേതൃത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ സാധാരണ ഭടനായി സേവനമനുഷ്ഠിക്കാന്‍ സന്മനസ്സ് കാണിച്ചു. ഈ അതുല്യപ്രതിഭാശാലിയുടെ ജീവിതത്തില്‍ നിന്ന് പുതിയ തലമുറയ്ക്ക് പഠിക്കാനേറെയുണ്ട്. ബഹുമുഖ നൈപുണി, ആര്‍ക്കും തകര്‍ക്കാനാവാത്ത ആത്മവീര്യം, പ്രവചനാതീത യുദ്ധതന്ത്രം, പോരാട്ട മികവ്, നൈതികതയിലൂന്നിയ നേതൃപാടവം എന്നിവയുടെ സമ്മേളനമായിരുന്നു ഖാലിദ്.
ഖാലിദിന്റെ 15 വര്‍ഷക്കാലത്ത് 41 യുദ്ധങ്ങള്‍, അതിലെ അവസാന ഏഴുവര്‍ഷം 35 യുദ്ധങ്ങള്‍. ഇതാണ് ഖാലിദിന്റെ സൈനികനീക്കങ്ങള്‍. പ്രവാചകനുമേല്‍ തന്ത്രപരമായ വിജയം (ഉഹ്ദ്) നേടിയ ഒരേ ഒരാള്‍, അറേബ്യവിട്ട് മറുനാട്ടില്‍ വിജയം നേടിയ ആദ്യ മുസ്‌ലിം സൈന്യനായകന്‍, രണ്ട് മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ച ആദ്യ മുസ്‌ലിം നായകന്‍ എന്നിവ അദ്ദേഹത്തിന്റെ മാത്രം വിശേഷണങ്ങളാണ്.
ചരിത്രത്തില്‍ ഒരിക്കലും തോല്‍ക്കാത്ത രണ്ട് സൈന്യാധിപരാണ് ഖാലിദും ചെങ്കിസ്ഖാനും (മരണം 1227). മംഗോളിയന്‍ പടത്തലവനായ ചെങ്കിസ്ഖാന്റേത് ഹിംസാത്മക വിജയമായിരുന്നുവെങ്കില്‍ ഖാലിദിന്റേത് നൈതികതയിലൂന്നിയ തന്ത്രപരമായ വിജയമായിരുന്നു.
എ ഡി 629ല്‍ മുഅ്ത്താ യുദ്ധത്തില്‍ ഭീമന്‍ ശത്രുസേനയുടെ കരാളഹസ്തത്തില്‍ നിന്ന് 3000 പേര്‍ ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സേനയെ രക്ഷപ്പെടുത്തിക്കൊണ്ട് 1400 മൈലുകള്‍ ദൂരം ഖാലിദ് നടത്തിയ സൈനിക പിന്‍മാറ്റം വലിയ വിജയമായിട്ടാണ് മുഹമ്മദ്(സ) വിലയിരുത്തിയത്.
മുസ്‌ലിം സൈനികനീക്ക ചരിത്രപുസ്തകമായി വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ‘ഖാലിദ് ബ്‌നുല്‍ വലീദ്: അജയ്യനായ പോരാളി’. ഇതില്‍ ഖാലിദിന്റെ ജീവിതവും ദൗത്യവും സൈനിക വിജയങ്ങളും പ്രത്യേകമായി ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യം നടന്നിട്ടുണ്ട്. ‘ബാല്യം’ എന്ന ശീര്‍ഷകത്തില്‍ തുടങ്ങി ‘ആയുധങ്ങളോട് വിട’ എന്നതില്‍ അവസാനിക്കുന്ന 37 അധ്യായങ്ങളിലായാണ് ഈ ജീവചരിത്രം അവതരിപ്പിക്കുന്നത്. ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ നൈക്‌ഫോറോസ് ഒന്നാമന്‍ (760-811 എഡി)യുടെയും റോമന്‍ ചക്രവര്‍ത്തിനി ഥിയോഫാനു (955-991)യുടെ ചരിത്ര ലിഖിതങ്ങള്‍ എ ഐ അക്‌റമിന് മനസ്സിലാകുന്ന ഭാഷയില്‍ ലഭ്യമായിരുന്നെങ്കില്‍ ആ മേഖലയിലെ വിവരങ്ങള്‍ കുറച്ചുകൂടി ഈ കൃതിയില്‍ വരുമായിരുന്നു. കൃതി ഇംഗ്ലീഷില്‍ നിന്ന് മലയാള വിവര്‍ത്തനം നിര്‍വഹിക്കുക മൂലം ഡോ. കെ എ നവാസ് ചെയ്തത് മഹത്തായ സേവനമാണ്.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x