നഫീസ
ഇല്‍യാസ് പാലത്ത്
പാലത്ത്: പ്രദേശത്തെ ഇസ്ലാഹീ സ്ഥാപനങ്ങളുടെ ഭാരവാഹിയും ആദ്യകാല ഇസ്‌ലാഹീ പ്രവര്‍ത്തകനുമായിരുന്ന പരേതനായ പുത്തന്‍പുരയില്‍ എ അഹ്മദ് കോയ സാഹിബിന്റെ ഭാര്യ നഫീസ (84) നിര്യാതയായി. ഇസ്‌ലാഹീ സംരംഭങ്ങളിലെ സഹകാരിയും പ്രദേശത്ത് എത്തുന്ന പണ്ഡിതരുടെ ആതിഥേയയുമായിരുന്നു. എം ജി എം പ്രവര്‍ത്തകയായിരുന്ന അ വര്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തണ ലായി നിന്നു. മക്കള്‍: ഇബ്‌റാഹീം പാലത്ത് (സിഐഇആര്‍ സംസ്ഥാന സെക്രട്ടറി, പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം പ്രസിഡന്റ്), ഇസ്മാഈല്‍ (ടീച്ചര്‍ ചേളന്നൂര്‍ എഎല്‍പി സ്‌കൂള്‍), ഹലീമ അരിക്കോട്, സുഹറ (തലപ്പെരുമണ്ണ). ആരിഫ തിക്കോടി (പ്രസിഡന്റ്, എം ജി എം കോഴിക്കോട് നോര്‍ത്ത് ജില്ല). കെ എന്‍ എം മര്‍കസുദ്ദഅ് വ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍മജീദ് സുല്ലമി സഹോദരനാണ്. അല്ലാഹു പരേതക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.