22 Sunday
December 2024
2024 December 22
1446 Joumada II 20

പ്രതിദിന നടത്തം വിഷാദത്തെ ചെറുക്കുമെന്ന് പഠനം


ജീവിതശൈലിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം വിഷാദരോഗ സാധ്യത കുറയ്ക്കുന്നതായി 2014ല്‍ ഈ രംഗത്തെ ഗവേഷകര്‍ നിഗമനത്തില്‍ എത്തിയിരുന്നു. 21 പഠന റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു വിശകലനത്തില്‍, വ്യായാമം വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിഷാദരോഗത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ എത്രമാത്രം വ്യായാമം ആവശ്യമാണെന്ന് പല പഠനങ്ങളും പരിശോധിച്ചിട്ടുണ്ട്. 50 വയസ്സും അതില്‍ കൂടുതലും പ്രായമായവരില്‍ ചെറിയ അളവിലുള്ള വ്യായാമം പോലും വിഷാദം കുറയ്ക്കുമെന്നാണ് 10 വര്‍ഷത്തെ പഠനം കണ്ടെത്തിയിരിക്കുന്നത്.

Back to Top