മൈത്രി സന്ദേശയാത്രക്ക് സ്വീകരണം നല്‍കി
മുക്കം: ഐ എസ് എം കേരള മൈത്രി സമ്മേളനത്തിന്റെ പ്ര ചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈത്രി സന്ദേശയാ ത്രക്ക് കോഴിക്കോട് സൗത്ത് ജില്ലയില്‍ സ്വീകരണം നല്‍കി. മുക്കത്ത് നടന്ന പരിപാടി കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ജോ. സെക്രട്ടറി പി സി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ സുല്ലമി അധ്യക്ഷത വഹിച്ചു. റാഫി രാമനാട്ടുകര, ഷമീം പന്നിക്കോട്, ഷമീര്‍ കൊടിയത്തൂര്‍, അബ്ദുസ്സലാം ഒളവണ്ണ, പി അബ്ദുല്‍മജീദ് മദനി, ജാസിര്‍ നന്മണ്ട, ആസാദ് കൂളിമാട്, സാജിര്‍ ഫാറൂഖി, അബൂ ബക്കര്‍ പുത്തൂര്‍, ഇല്‍യാസ് പാലത്ത് പ്രസംഗിച്ചു. കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ അംഗങ്ങളായ ഇഖ് ബാല്‍ സുല്ലമി, റാഫി രാമനാട്ടുകര, അബ്ദുസ്സലാം ഒളവണ്ണ, ജാസിര്‍ നന്മണ്ട, സാജിര്‍ ഫാറൂഖി, ഇല്‍യാസ് പാലത്ത് പ്രസംഗിച്ചു.