മൈത്രിയുടെയും സൗഹാര്‍ദത്തിന്റെയും മുഖമുദ്ര
ഉനൈസ് മുള്ളുപ്ര
രാജ്യത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് മൈത്രിയും സൗഹദര്‍ദവും. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ ഒരിക്കലും മൈത്രിയെ ഉള്‍ക്കൊള്ളാന്‍ മുതിരില്ല. എല്ലാ മതവിഭാഗങ്ങളും സൗഹാദര്‍ത്തോടെ ജീവിക്കണമെന്ന രാജ്യതാല്‍പര്യം അവഗണിച്ച് ചില വിഭാഗങ്ങളെ അരികുവത്കരിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങളാണ് ഫാസിസവും മറ്റും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളിലെയും ഗ്രാമവാസികള്‍ ഒരുമിച്ച് വിതയ്ക്കുകയും കൊയ്യുകയും ഉണ്ണുകയും ഉടുക്കുകയും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നു. അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല. അവര്‍ ഒരുമിച്ച് ആഘോഷിക്കുന്നു, ആനന്ദിക്കുന്നു. പിന്നെ എവിടെയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം? അത് കേവലം ഡല്‍ഹിയിലും ഇസ്‌ലാമാബാദിലുമുള്ള പ്രശ്‌നങ്ങളാണെന്നും അതിനു പിന്നില്‍ തീര്‍ത്തും അധികാര രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നതെന്നും പകല്‍ പോലെ വ്യക്തമാണ്. ഇത്തരത്തില്‍ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്.