മ്യാന്മറില്‍ നിന്നുള്ള പാഠങ്ങള്‍
അബ്ദുസ്സമദ്
ബര്‍മയില്‍ മുസ്ലിംകള്‍ക്ക് നേരെയുള്ള പീഡനത്തിനു കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോളം പഴക്കമുണ്ട്. അന്നും രക്ഷപ്പെടാന്‍ അവര്‍ ചെന്നെത്തിയത് ബംഗ്ലാദേശില്‍ തന്നെ. അതെ കാലത്ത് തന്നെയാണ് ഫലസ്തീനും ഇസ്രയേല്‍ വിഴുങ്ങുന്നത്. വര്‍ഷങ്ങളായി ഈ രണ്ടു രാജ്യങ്ങളിലെയും വലിയ വിഭാഗം ജനത നാടിനു പുറത്താണ് ജീവിക്കുന്നത്. രണ്ടിടത്തും അവര്‍ മുസ്ലിംകളായി എന്നത് മാത്രമാണ് കാരണാമായി കാണാന്‍ കഴിയുന്നത്.
മ്യാന്മര്‍ ഒരിക്കല്‍ പട്ടാളം ഭരിച്ച നാടാണ്. അവിടെയാണ് നീണ്ട കാലത്തെ സമരത്തിന് ശേഷം ജനാധിപത്യ ക്രമം നിലവില്‍ വന്നത്. അത് കൊണ്ടും അവിടുത്തെ മുസ്ലിംകളുടെ ദുരിതം അവസാനിച്ചില്ല. സൂചി ഒരു മടിയുമില്ലാതെ പട്ടാളത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ആയിരക്കണക്കിന് മുസ്ലിംകളുടെ രക്തം കൊണ്ട് ബര്‍മ്മ ചുവന്നിട്ടും അത് അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറായില്ല.
ഇന്ന് വീണ്ടും മ്യാന്‍മാര്‍ തെരുവുകള്‍ ചുവന്നിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം ആ കാര്യത്തില്‍ കാര്യമായ ഒരു ഇടപെടലും നടത്തുന്നില്ല. തങ്ങളുടെ നാട്ടില്‍ ജനാധിപത്യം തിരിച്ചു കൊണ്ട് വരാനുള്ള സമരത്തിലാണ് ജനത. ഈ ആധുനിക കാലത്തും സ്വാതന്ത്രത്തിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്.
പൗരത്വ നിയമത്തില്‍ മ്യാന്മര്‍ നമ്മുടെ മുന്നിലെ ഒരു ഉദാഹരണം മാത്രം. ചിലത് ഭരണകൂടം മനസ്സില്‍ കാണുന്നു. അത് നടപ്പാക്കിയാല്‍ സംഭവിക്കുക മറ്റൊരു മ്യാന്‍മര്‍ തന്നെ. ജനാധിപത്യ വിരുദ്ധതകള്‍ അതിന്റെ മുളയില്‍ തന്നെ ഇല്ലാതാക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നമ്മുടെ മുന്നില ആധുനിക മ്യാന്‍മര്‍.