27 Tuesday
January 2026
2026 January 27
1447 Chabân 8

മുസ്‌ലിംകളുടെ അവകാശം കവര്‍ന്നെടുക്കുന്നത് പൊറുപ്പിക്കാനാവില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ വകവെച്ചു തരാന്‍ കൂട്ടാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന്റെ നിലവിലുള്ള അവസരങ്ങള്‍ കൂടി കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെയും പോഷക ഘടകങ്ങളായ ഐ എസ് എം, എം എസ് എം, എം ജി എം, ഐ ജി എം എന്നിവയുടെയും സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭിന്ന ശേഷി സംവരണത്തിന്റെ മറപിടിച്ച് പി എസ് സി നിയമനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം വെട്ടിക്കുറക്കുന്നത് കടുത്ത അപരാധമാണ്. മെഡിക്കല്‍ പി ജി പ്രവേശനത്തിലും മുസ്‌ലിം പ്രാതിനിധ്യം വെട്ടിക്കുറച്ച നടപടി നീതീകരിക്കാവതല്ല.
കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, പി പി ഖാലിദ്, വി മുഹമ്മദ് സുല്ലമി, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, സി അബ്ദുല്ലത്തീഫ്, സുഹൈല്‍ സാബിര്‍, കെ പി അബ്ദുറഹ്മാന്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്‌സുസ്സലാം പുത്തൂര്‍, ഡോ. അന്‍വര്‍ സാദത്ത്, കെ എം കുഞ്ഞമ്മദ് മദനി, ഫാസില്‍ ആലുക്കല്‍, ഷഹീര്‍ വെട്ടം, അദീബ് പൂനൂര്‍, ഡോ. സാബിത്, മുഹ്‌സിന്‍ തൃപ്പനച്ചി, സി എ ഉസാമ, റുക്‌സാന വാഴക്കാട്, അഫീഫ പൂനൂര്‍ പ്രസംഗിച്ചു.

Back to Top