9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മുസ്‌ലിം വംശഹത്യാ ശ്രമങ്ങളെ മതേതര സമൂഹം ചെറുക്കണം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: മതേതര ചേരിയുടെ മൗനവും നിസ്സംഗതയും മുതലെടുത്ത് രാജ്യത്ത് മുസ്‌ലിം വംശഹത്യയ്ക്ക് കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ ഭരണകൂട ഭീകരതയെ ചെറുത്തുതോല്‍പി ക്കാന്‍ മതേതര സമൂഹം ഐക്യപ്പെടണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ ജഹാംഗീര്‍പൂരിലും മധ്യപ്രദേശിലും കര്‍ണാടകയിലും നടപ്പിലാക്കിയ ബുള്‍ഡോസര്‍ ഭീകരതയെ നിസ്സാരമായി കാണാവതല്ല. മതേതര ചേരിയുടെ അനൈക്യവും നിസ്സംഗതയും സംഘ്പരിവാര്‍ ഭീകരതയ്ക്ക് ശക്തി പകരുന്നത് ദേശീയ രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ് തുറപ്പിക്കണം.
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ധീരമായി ചെറുത്തുനിന്ന കേരളീയ സമൂഹം വര്‍ഗീയതക്കെതിരെ മൗനികളാകുന്നത് ആശങ്കാജനകമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, അലി മദനി മൊറയൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ഹമീദ് അലി ചാലിയം, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, കെ എം കുഞ്ഞമ്മദ് മദനി, പി അബ്ദുല്‍അലി മദനി, എം കെ മൂസാ സുല്ലമി, സഹല്‍ മുട്ടില്‍, എന്‍ജി. സൈതലവി, കെ എ സുബൈര്‍, ജുവൈരിയ ടീച്ചര്‍, റുക്‌സാന വാഴക്കാട്, പി അബ്ദുസ്സലാം മദനി പുത്തൂര്‍ പ്രസംഗിച്ചു.

Back to Top