7 Tuesday
July 2026
2026 July 7
1448 Mouharrem 21

സ്ത്രീ നവോത്ഥാനം സാധ്യമാക്കിയത് മുജാഹിദ് പ്രസ്ഥാനം – പറവൂര്‍ മണ്ഡലം വഹ്ദ സമ്മിറ്റ്


എടവനക്കാട്: പൗരോഹിത്യം മുഖ്യധാരയില്‍ നിന്ന് പിന്തള്ളിയ സ്ത്രീസമൂഹത്തില്‍ നവോത്ഥാനം സാധ്യമാക്കിയത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇടപെടലുകളിലൂടെയാണെന്ന് പറവൂര്‍ മണ്ഡലം വഹ്ദ സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മുഖ്യധാരയിലെത്തിയ സ്ത്രീ സമൂഹത്തെ പൗരോഹിത്യത്തിനൊപ്പം മുജാഹിദുകളുടെ പേര് സ്വീകരിക്കുന്നവരും തിരസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ല. സമ്മിറ്റ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സമദ് മദനി അധ്യക്ഷത നിര്‍വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, നൗഫല്‍ ഹാദി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റഫീഖ് മാസ്റ്റര്‍, റഷീദ് കുന്നുകര, അസ്‌ലം പറവൂര്‍, വി എ ഹിബ, സഫീന ടീച്ചര്‍, റിസ്‌വാന്‍, സാബിക് മാഞ്ഞാലി പ്രസംഗിച്ചു.

Back to Top